KannurNattuvarthaLatest NewsKeralaNews

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒ​രു കി​ലോ​യി​ല​ധി​കം സ്വ​ർ​ണവുമായി യുവാവ് പിടിയിൽ

പിടിച്ചെടുത്ത സ്വർണ്ണത്തിന് 60 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കുമെന്ന് അധികൃതർ

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒ​രു കി​ലോ​യി​ല​ധി​കം സ്വ​ർ​ണ​വു​മാ​യി യുവാവ് പിടിയിൽ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശിയായ മു​ഹ​മ്മ​ദ് ക​മ​റു​ദ്ദീ​ൻ എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് 1,255 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി. പിടിച്ചെടുത്ത സ്വർണ്ണത്തിന് 60 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ഷാ​ർ​ജ​യി​ൽ നി​ന്നും പു​ല​ർ​ച്ചെ ര​ണ്ടി​ന് ഗോ ​എ​യ​ർ വി​മാ​ന​ത്തി​ലാ​ണ് ക​മ​റു​ദ്ദീ​ൻ കണ്ണൂരിൽ എ​ത്തി​യ​ത്. ക​സ്റ്റം​സ് പ​രി​ശോ​ധ​ന​യി​ൽ സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് ഇയാളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. പരിശോധനയിൽ പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കി​യ സ്വ​ർ​ണം സോ​ക്സി​നു​ള്ളി​ൽ ഇ​രു​കാ​ൽ പാ​ദ​ങ്ങളുടെയും അ​ടി​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ല​യി​ൽ കണ്ടെത്തുകയായിരുന്നു.

വാഴക്കൂമ്പ് കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം

ക​സ്റ്റം​സ് അ​സി. ക​മ്മീ​ഷ​ണ​ർ മു​ഹ​മ്മ​ദ് ഫാ​യി​സ്, സൂ​പ്ര​ണ്ടു​മാ​രാ​യ കെ.​സു​കു​മാ​ര​ൻ, സി.​വി.​മാ​ധ​വ​ൻ, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ​ൻ.​അ​ശോ​ക് കു​മാ​ർ, എ​ൻ.​ഹ​ബീ​ബ്, നി​ഖി​ൽ, ജു​ബ​ർ ഖാ​ൻ, മ​നീ​ഷ് കു​മാ​ർ, സ​ന്ദീ​പ് കു​മാ​ർ, സൂ​ര​ജ് ഗു​പ്ത എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button