ന്യൂഡൽഹി: ജാലിയൻ വാലാബാഗ് സമുച്ചയം നവീകരിച്ച കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നവീകരിച്ച സമുച്ചയം ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.
‘രക്തസാക്ഷിത്വത്തിന്റെ വിലയറിയാത്തവർ രക്തസാക്ഷികളോട് കാണിക്കുന്ന അനാദരവ് സഹിക്കാൻ കഴിയില്ല. ഞാനും ഒരു രക്തസാക്ഷിയുടെ മകനാണ്. ഈ ക്രൂരതയ്ക്ക് ഞാൻ എതിരാണ്’- രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
ശനിയാഴ്ചയാണ് നവീകരിച്ച ജാലിയൻ വാലാബാഗ് സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. സ്മാരകത്തിൽ നിർമ്മിച്ച മ്യൂസിയം ഗാലറികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചിരുന്നു.
Post Your Comments