വെള്ളം ധാരാളം കുടിക്കുന്നത് ഹൃദയസ്തംഭനം തടയാൻ സഹായിക്കുമെന്നാണ് പഠനനങ്ങൾ പറയുന്നത്.പുരുഷന്മാർ ഒരു ദിവസം കുറഞ്ഞത് 15 ഗ്ലാസ് വെള്ളവും സ്ത്രീകൾ 11 ഗ്ലാസ് വെള്ളവും കുടിക്കണം. വെള്ളം കുടിക്കുന്നതിലൂടെ ഹൃദയാഘാത സാധ്യത കുറയ്ക്കുമെന്ന് ഗവേഷകർ പറയുന്നു.
യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജി കോൺഗ്രസിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇങ്ങനെ പറയുന്നത്. വെള്ളം കുടിക്കുന്നതിലൂടെ ഹൃദയസ്തംഭനത്തിലേക്ക് നയിക്കുന്ന ഹൃദയത്തിലെ മാറ്റങ്ങൾ മന്ദഗതിയിലാക്കാനോ തടയാനോ കഴിയുമെന്നും ഗവേഷകർ പറയുന്നു.
Read Also : കെടിഡിസി ചെയർമാനായി സിപിഎം നേതാവ് പികെ ശശിയെ നിയമിച്ച് സര്‍ക്കാര്‍
പ്രായം, രക്തസമ്മർദ്ദം, ബോഡി മാസ് ഇൻഡെക്സ് (ബിഎംഐ), പുകവലി എന്നിവ ഹൃദയസ്തംഭനത്തിന് കാരണമാകുന്ന ഘടകങ്ങളാണെന്നും ഗവേഷകർ പറഞ്ഞു.
Post Your Comments