തിരുവനന്തപുരം : ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ പേരില്‍ സംസ്ഥാനത്ത് ഈ വര്‍ഷം പിഴയായി ചുമത്തിയത് റെക്കോർഡ് തുക. ഒരോ വര്‍ഷവും ഹെല്‍മെറ്റ് പിഴ ഇനത്തില്‍ മാത്രം കോടികളാണ് സര്‍ക്കാറിന് ലഭിക്കുന്നത്. ഈ വർഷം ഇതുവരെ സര്‍ക്കാര്‍ പിഴയായി ഈടാക്കിയത് 1.76 കോടി രൂപയാണ്. പിന് സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാണ്. ഹെല്‍മെറ്റ് ഉപയോഗിക്കാത്തതിന് പിഴ ഈടാക്കിയതില്‍ 44 ശതമാനവും പിന് സീറ്റ് യാത്രക്കാരില്‍ നിന്നാണ്.
സംസ്ഥാനത്ത് ഹെല്‍മെറ്റ് ഉപയോഗിക്കാത്തവര്‍ക്കെതിരെ ശക്തമായി നടപടിയാണ് മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിച്ച് വരുന്നത്. 2019 ല്‍ സംസ്ഥാനത്ത് 1.3 കോടി രൂപയും 2020 ല്‍ 2 കോടി രൂപയുമാണ് ഹെല്‍മെറ്റ് ധരിക്കാത്തതിന് മാത്രം പിഴ ചുമത്തിയത്.
അതേസമയം കോവിഡ് 19 വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി. ഇത്തരം സന്ദേശങ്ങള്‍ കൈമാറുമ്പോൾ ശ്രദ്ധിക്കുക. ഇത്തരം സന്ദേശങ്ങളിലൂടെ വിദ്വേഷവും തെറ്റിദ്ധാരണയും വളര്‍ത്തുവാനുള്ള ശ്രമം അപകടകരമാണെന്ന് പോലീസ് അറിയിച്ചു.
Post Your Comments