Latest NewsNewsIndia

കനത്ത മഴയും വെള്ളപ്പൊക്കവും നവവധു അടക്കം 7 പേര്‍ മരിച്ചു

ഡല്‍ഹി: തെലങ്കാനയില്‍ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഏഴ് പേര്‍ മരിച്ചു. വിക്രബാദില്‍ വിവാഹ സംഘം സഞ്ചരിച്ച കാര്‍ ഒഴുക്കില്‍പെട്ടാണ് നവവധുവും സഹോദരിയും സഹോദരിയുടെ മകനും മരിച്ചത്. നവദമ്പതികളായ പ്രവലികയും നവാസ് റെഡ്ഡിയും കുടുംബാംഗങ്ങളായ മറ്റു നാലു പേരും സഞ്ചരിച്ച കാറാണ് ഒഴുക്കില്‍ പെട്ടത്. വധുവിനൊപ്പം സഹോദരി ശ്വേത, അവരുടെ മകന്‍ ത്രിനാഥ് റെഡ്ഡി (8) എന്നിവര്‍ ഒഴുക്കില്‍ പെട്ടു. രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തു. കുട്ടിയുടെ മൃതദേഹം ഇതുവരെ ലഭിച്ചിട്ടില്ല.

Read Also : പാഞ്ച്ഷിറിനെ ആക്രമിച്ച താലിബാന് അവസാനം മുട്ടുമടക്കേണ്ടി വന്നു

വാറങ്കലില്‍ ഞായറാഴ്ച രാത്രി ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ മൃതദേഹം ഓടയില്‍ കണ്ടെത്തി. ശിവനഗര്‍ സ്വദേശി വൊറോം ക്രാന്തി കുമാര്‍ ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ലാപ്ടോപ്പും സമീപത്തുനിന്ന് കണ്ടെത്തി. ശങ്കര്‍പള്ളിയില്‍ ഒഴുക്കിപെട്ട കാറിനുള്ളില്‍ നിന്ന് 70 കാരന്റെ മൃതദേഹം കണ്ടെത്തി. അദിലബാദില്‍ 30 കാരനായ തൊഴിലാളിയും ഒഴുക്കില്‍പെട്ട് മരിച്ചു. യാദരി ഭോങ്കരിയില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ച രണ്ട് സഹോദരിമാരും ഒഴുക്കില്‍പെട്ട് മരിച്ചു.

പന്ത്രണ്ട് യാത്രക്കാരുമായി പോയ ബസ് രജന്ന-സിര്‍സില്ലയില്‍ ഒഴുക്കില്‍പെട്ടുവെങ്കിലും യാത്രക്കാര്‍ രക്ഷപ്പെട്ടു. ഹൈദരാബാദ്, അദിലബാദ്, നിസാമബാദ്, കരിംനഗര്‍, വാറങ്കല്‍, ഖമ്മം എന്നിവിടങ്ങളില്‍ മേഘവിസ്ഫോടനം അടക്കം കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ മുന്നറിയിപ്പുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button