കോഴിക്കോട് : കമ്യൂണിസത്തിനെതിരെ മൂന്നു മാസം നീണ്ടുനിൽക്കുന്ന ‘ലൈറ്റ് ഓഫ് മിഹ്‌റാബ്’ ക്യാമ്പയിൻ നടത്താനൊരുങ്ങി സമസ്ത. ക്യാമ്പയിനിൽ മതവിശ്വാസത്തിന് എതിരായി നിലപാട് എടുക്കുന്നവർക്കെതിരെയുള്ള പ്രചാരണമാണ് ലക്ഷ്യമിടുന്നത്. യുക്തിവാദം, നിരീശ്വരവാദം, സ്വതന്ത്രചിന്ത എന്നിവക്കെതിരെയും മഹല്ല് ഫെഡറേഷൻ ക്യാമ്പയിൻ നടത്തുന്നുണ്ട്.
‘അടിസ്ഥാനപരമായി കമ്യൂണിസ്റ്റുകാർ ദൈവവിശ്വാസികളല്ല, നിഷേധികളാണെന്ന വസ്തുത നാം തിരിച്ചറിയേണ്ടതുണ്ട്. മാര്‍ക്‌സും ഏംഗല്‍സും മുതല്‍ കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കള്‍ വരെ അതു വ്യക്തമാക്കിയതുമാണ്. കമ്യൂണിസം ആരംഭിക്കുന്നിടത്ത് നിരീശ്വരവാദം ആരംഭിക്കുന്നുവെന്നാണ് മാര്‍ക്‌സിന്‍റെ വീക്ഷണം’, സമസ്ത നേതാവും , ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് അക്കാദമി വൈസ് ചാന്‍സിലറുമായ ഡോ. ബഹാദ്ദീന്‍ നദ്‌വി സമസ്ത മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.
മാന്യതയുള്ളവര്‍ പറയാൻ പോലും മടിക്കുന്ന കാര്യങ്ങൾ പൊതുഇടങ്ങളില്‍ ആഘോഷിക്കാന്‍ മടിയില്ലാത്ത രീതിയിലാക്കിയതും കമ്യൂണിസ്റ്റുകളുടെ മനസ്സിന്റെ വൈകൃതമാണ് കാട്ടുന്നത്നും ലേഖനത്തിൽ പറയുന്നു . മെയ് ഏഴിനു കമ്യൂണിസ്റ്റ് വിദ്യാർത്ഥി സംഘടന ‘അന്തര്‍ദേശീയ സ്വയംഭോഗ ദിനം’ സജീവമായി ആചരിച്ചതിന്റെ കുറിച്ചുള്ള വിമർശനങ്ങളും ലേഖനത്തിലുണ്ട് . സ്വതന്ത്ര ലൈംഗികതയെ വരെ കമ്യൂണിസ്റ്റുകാർ പ്രോത്സാഹിപ്പിക്കുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇതെന്നും ലേഖനത്തിൽ പറയുന്നു.
Post Your Comments