ചങ്ങമ്പുഴ കൃഷ്ണപ്പിള്ള രചിച്ച വാഴക്കുല എന്ന കവിത പുനരാവിഷ്‌ക്കരിച്ച് ഈസ്റ്റ് കോസ്റ്റ് ഓഡിയോ. ‘മലയപ്പുലയനാ മാടത്തിൻമുറ്റത്തു മഴ വന്ന നാളൊരു വാഴ നട്ടു’ എന്ന തുടങ്ങുന്ന വരികളുള്ള ഈ കവിത രക്തപുഷ്പങ്ങൾ എന്ന സമാഹാരത്തിലാണ് ചങ്ങമ്പുഴ ഉൾപ്പെടുത്തിയിരിക്കുന്നത്. സാന്‍ഡ് ആര്‍ട്ടിന്റെ ദൃശ്യചാരുതയും യുവഗായകരുടെ ആലാപന മികവും കൂടിച്ചുചേരുമ്പോൾ അതിമനോഹരമായ ഒരു മ്യൂസിക്ക് ആൽബമാണ് പുറത്തിറങ്ങിയിരിക്കുന്നത്.
സാന്‍ഡ് ആര്‍ട്ടിന്റെ ദൃശ്യചാരുതയിൽ തീർത്ത മനോഹരമായ ആൽബത്തിലെ ചങ്ങമ്പുഴയുടെ വരികൾക്ക് ജീവൻ പകർന്നു നൽകിയത് സന്തോഷ് വർമ്മയാണ്. ഈസ്റ്റ് കോസ്റ്റിന്റെ നാളെയുടെ പാട്ടുകാർ- 2020 എന്ന സംഗീത മത്സരത്തിലെ വിജയികളായ ആരോൺ എസ് ജോർജ്, അഞ്ജലി തീർത്ഥ, വന്ദന ശങ്കർ, നിധി എം നായർ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നൗഫൽ കുണ്ടൂരിന്റെ മനോഹരമായ സാൻഡ് ആർട്ട് ആൽബത്തിന്റെ മാറ്റ് കൂട്ടുന്നു.
ജന്മി കുടിയന്‍ വ്യവസ്ഥയുടെ കാലത്ത് ചങ്ങമ്പുഴ നിസ്സഹായരോട് തന്റെ അനുഭാവം പ്രകടിപ്പിച്ചത് ഈ കവിതയിലൂടെയാണ് ഒരു കഥ മുഴുവന്‍ ദൃശ്യമെന്നോണം ആ വരികളില്‍ നമുക്ക് കാണാം. ജന്മി-കുടിയാൻ വ്യവസ്ഥയ്ക്കെതിരായ കവിയുടെ രോഷം വ്യക്തമാകുന്ന കവിത ദൃശ്യരൂപത്തിൽ പുറത്തിറങ്ങുമ്പോൾ ഇത് പ്രേക്ഷകന് പുതിയൊരു അനുഭവമാണ് സമ്മാനിക്കുന്നത്.
Post Your Comments