കുന്ദമംഗലം: ദമ്പതികൾ എന്ന വ്യാജേന കാറിൽ കഞ്ചാവ് കടത്തിയ രണ്ടു പേര്‍ പിടിയില്‍. തൃശ്ശൂര്‍ പൂങ്കുന്നം മാളിയേക്കല്‍ വീട്ടില്‍ ലീന ജോസ് (42), പട്ടാമ്ബി തിരുവേഗപുറം പൂവന്‍തല വീട്ടില്‍ സനല്‍ (36) എന്നിവരാണ് കുന്ദമംഗലം ടൗണില്‍ തിങ്കളാഴ്ച പോലീസിന്റെയും മയക്കുമരുന്ന് വിരുദ്ധ സേനയുടെയും പിടിയിലായത്. ഇവരിൽ നിന്നും 19 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. അഭിഭാഷകരെന്ന വ്യാജേന കാറിൽ സ്റ്റിക്കർ പതിച്ചിരുന്ന ഇവർ ഭാര്യയും ഭര്‍ത്താവും ആണെന്നായിരുന്നു പോലീസിനോട് പറഞ്ഞത്.
പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തിത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവരെ പിടികൂടിയത്. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയില്‍ 15 ലക്ഷം രൂപയോളം വിലയുണ്ടെന്ന് പോലീസ് വ്യക്തമാക്കി. തൃശൂരില്‍നിന്ന് വയനാട്ടിലേക്ക് വില്‍പനയ്ക്ക് കൊണ്ടുപോവുകയായിരുന്നു കഞ്ചാവെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സന്ദേശം കൈമാറി അബുദാബി കിരീടാവകാശി
ഒന്നര കിലോഗ്രാം വീതമുള്ള പ്ലാസ്റ്റിക് പാക്കറ്റുകളിലാക്കിയ കഞ്ചാവ് വലിയ ട്രോളി ബാഗിലാക്കി കാറിന്റെ ഡിക്കിയിൽ സൂക്ഷിച്ച നിലയിലായിരുന്നു. കുന്ദമംഗലം സ്റ്റേഷന് ഹൗസ് ഓഫിസര്‍ യൂസഫിന്റെയും എസ്.ഐ എ. അഷ്റഫിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Post Your Comments