അഞ്‍ജു പാർവതി പ്രഭീഷ്
ബാലാവകാശനിയമവും മനുഷ്യാവകാശനിയമവുമെല്ലാം അനാവശ്യ അവസരങ്ങളിൽ കൊടികുത്തി വാഴുന്ന എന്നാൽ അവശ്യസമയങ്ങളിൽ നോക്കുകുത്തിയാകുന്ന നവോത്ഥാന കേരളത്തിലെ തലസ്ഥാനത്ത് നടന്ന സംഭവമാണ്. കെട്ടിലും മട്ടിലും ഡിജിറ്റലായെങ്കിലും കാര്യത്തിലിപ്പോഴും പഴയ ഏഡ് കുട്ടൻപിള്ള സിഡ്രോം മാറാത്ത പോലീസ് വകുപ്പിലെ ഏമാനത്തി ചെയ്ത പാതകമാണിത്. പക്ഷേ ഡൈബത്തിന്റെ വകുപ്പ് ചെയ്ത വൃത്തികേട് ആയതിനാൽ തമ്പ്രാന്റെ തിരുവുള്ളക്കേട് വരാതിരിക്കാൻ നവോത്ഥാനപുരോഗമന മാനവിക ചിങ്കങ്ങളെല്ലാം പതിവുപോലെ മൗനവൃതമാചരിച്ച് വടക്കുനോക്കി ഇരിപ്പാണ് .
ഐ.എസ്.ആര്‍.ഓയുടെ വലിയ വാഹനം വരുന്നത് കാണാന്‍ പോയ തോന്നയ്ക്കല്‍ സ്വദേശിയും ടാപ്പിങ്ങ് തൊഴിലാളിയുമായ ജയചന്ദ്രനും കുഞ്ഞുമകളും. ഏതൊരു കുഞ്ഞു മകൾക്കുമെന്ന പോലെ ആ മോൾക്കും അവളുടെ അച്ഛൻ സൂപ്പർ ഹിറോ ആയിരിക്കും. അങ്ങനൊരാളെയാണ് അവളുടെ മുന്നിൽ വച്ച് കാക്കിയിട്ട ആ പൂതന കള്ളനെന്നു വിളിച്ച് പൊതുജനമധ്യത്തിൽ അപമാനിച്ചത്. കുടിക്കാന്‍ വെള്ളം വാങ്ങിയശേഷം നടന്നുവന്ന ജയചന്ദ്രനെ പിങ്ക് പോലീസ് തടഞ്ഞുനിര്‍ത്തുകയും എടുക്കെടാ മൊബൈല്‍ ഫോണ്‍ എന്ന് ആക്രോശിക്കുകയും ചെയ്തു. കാര്യം മനസിലാകാതെ ജയചന്ദ്രന്‍ സ്വന്തം മൊബൈല്‍ ഫോണ്‍ പോലീസിന് നല്‍കി. ഇതല്ല നീ കാറില്‍ നിന്നെടുത്ത എന്റെ മൊബൈല്‍ ഫോണ്‍ താടാ എന്ന് പോലീസ് ഉദ്യോഗസ്ഥ പറഞ്ഞു. താന്‍ ഫോണ്‍ എടുത്തിട്ടില്ലെന്ന് ജയചന്ദ്രന്‍ ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും, മോഷ്ടിച്ച ഫോണ്‍ മകളെ എല്‍പിക്കുന്നത് കണ്ടെന്നായിരുന്നു വനിത പോലീസിന്റെ നിലപാട്. പിടിക്കപ്പെട്ടപ്പോള്‍ മകള്‍ ഫോണ്‍ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞെന്ന് ആരോപിച്ച് വനിതാ പോലീസ് ഇല്ലാത്ത കഥ മെനഞ്ഞ് ജയചന്ദ്രനേയും മകളെയും വീണ്ടും ചോദ്യം ചെയ്തു. അച്ഛന്‍ ഫോണ്‍ എടുത്തിട്ടില്ലെന്ന് പറഞ്ഞ് മകളും കരഞ്ഞു തുടങ്ങി. കുട്ടികളേയും കൊണ്ട് ഇവനെപ്പോലെയുള്ളവര്‍ മോഷണത്തിനിറങ്ങുന്നത് പതിവാണെന്നും വനിത പോലീസ് ഉദ്യോഗസ്ഥ പറഞ്ഞു.
Also Read:ക്യാമ്പസ് സെലക്ഷൻ വഴി ജോലി: ആദ്യമായി ജോയിൻ ചെയ്യാൻ പോയ പെൺകുട്ടി ഹൃദയാഘാതം മൂലം മരിച്ചു
ഇതിനിടെ ബഹളം കേട്ട് ജനക്കൂട്ടം ഇവിടെ തടിച്ചു കൂടി. അപ്പോഴും ജയചന്ദ്രനാണ് മോഷ്ടിച്ചത് എന്ന തരത്തില്‍ പോലീസ് വിചാരണ തുടര്‍ന്നു. ഒടുവില്‍ വനിതാ പോലീസിനൊപ്പം ഉണ്ടായിരുന്ന മറ്റൊരു പോലീസ് ഇവരുടെ ബാഗ് പരിശോധിച്ചപ്പോള്‍ ഫോണ്‍ കണ്ടെത്തുകയായിരുന്നു. ഫോണ്‍ കിട്ടിയിട്ടും ക്ഷമാപണം നടത്താനുള്ള വകതിരിവില്ലാത്ത , ഇല്ലാത്ത കള്ളക്കഥ മെനഞ്ഞ , കൊച്ചു കുഞ്ഞ് കൂടെയുണ്ടെന്ന കൺസേൺ പോലും കാട്ടാത്ത ഈ സ്ത്രീയെ പോലുള്ള പോലീസുകാരികളിൽ നിന്ന് എന്ത് നീതിയും നിയമവുമാണ് സാധാരണ മനുഷ്യർ പ്രതീക്ഷിക്കേണ്ടത് ?
മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച് മൂന്നാം ക്ലാസുകാരിയെയും പിതാവിനെയും നടുറോഡില്‍ വച്ച് പരസ്യ വിചാരണ ചെയ്ത ആറ്റിങ്ങല്‍ പിങ്ക് പൊലീസിനെതിരെ എന്ത് നടപടിയാണ് ഇവിടെ ഉണ്ടായത്. ? എത്ര മാധ്യമങ്ങളാണ് ഈ വാർത്തയ്ക്ക് പ്രാധാന്യം നല്കിയത് ? എത്ര സാംസ്കാരിക നായകരാണ് ഈ കൊച്ചുകുഞ്ഞിന്റെ കണ്ണീരുകണ്ട് പ്രതിഷേധിച്ചത് ? ആരുമില്ല ! ചെയ്യാത്ത കുറ്റമാരോപിച്ച് പൊതുജനമധ്യത്തിൽ ഒരു കൊച്ചു കുഞ്ഞിനെ ടോർച്ചർ ചെയ്ത ആ പൂതനയായ പോലീസുകാരിക്കെതിരെ ചെറുവിരലനക്കാൻ കഴിയാത്ത സിസ്റ്റമാണ് നമ്മുടേതെങ്കിൽ പ്രബുദ്ധരേ നിങ്ങൾ ലജ്ജിക്കണം. ! ഇതെല്ലാം കണ്ട് അതുവഴി വന്ന ഒരാളാണ് അച്ഛനും മകള്‍ക്കുമെതിരെ നടന്ന അധിക്ഷേപം മൊബൈലില്‍ ഷൂട്ട് ചെയ്ത് ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. അതിനാൽ ഇവറ്റകളെ പോലുള്ള താടകകളെ പൊതുജനങ്ങൾ തിരിച്ചറിഞ്ഞു. അത്തരമൊരു വീഡിയോ ഇല്ലായിരുന്നുവെങ്കിലോ ? കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് ആ അച്ഛനെയും മകളെയും പിടിച്ചകത്ത് ഇട്ടേനെ ഏമാന്മാർ .
Also Read:ഉച്ചയൂണിന് മുമ്പ് നേന്ത്രപ്പഴം കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ
Juvenile Justice Act അനുസരിച്ചു ആ പോലീസുകാരിയെ ജാമ്യമില്ലാവകുപ്പ് വച്ചു കേസ് എടുത്തു അറസ്റ്റ് ചെയ്യേണ്ടതാണ്. 18 വയസ്സ് വരെയുള്ള കുട്ടികളാണല്ലോ ഈ നിയമത്തിന്റെ പരിധിയിൽ വരുന്നത്. കുട്ടികളുടെ പുനരധിവാസം, വികസനം, സംരക്ഷണം, ശ്രദ്ധ എന്നിവയ്ക്കാവശ്യമുള്ള അടിസ്ഥാനസൌകര്യങ്ങളും സംവിധാനങ്ങളും എന്തൊക്കെയാണെന്ന് നിയമം വിശദീകരിക്കുന്നതിനൊപ്പം നിയമവുമായി സംഘർഷത്തിലേർപ്പെടുന്ന കുട്ടികളെ രക്ഷിക്കുന്നതിനായി ജുവനൈൽ ജസ്റ്റിസ് ബോർഡുകളും സഹായം ആവശ്യമുള്ള കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും ശുശ്രൂഷയും ഉറപ്പാക്കുന്നതിനുള്ള ശിശു ക്ഷേമ കമ്മിറ്റികളും ഈ സംവിധാനത്തിൽ ഉൾപ്പെടുന്നുണ്ട്. പൊതുജനമധ്യത്തിൽ മെന്റൽ ടോർച്ചറിനു വിധേയയായ ആ കുഞ്ഞുമോൾ എത്ര നാൾ കഴിഞ്ഞാലാവും ഈ ട്രോമയിൽ നിന്നും കരകയറുക ? ആ കുഞ്ഞിമോൾക്ക് നീതി നല്കാൻ കഴിഞ്ഞില്ലെങ്കിൽ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ഉദരം നിറയ്ക്കുന്ന ബാലാവകാശ-മനുഷ്യാവകാശ കമ്മീഷനുകളും തലവന്മാരും എത്രയും പെട്ടെന്ന് സ്റ്റാൻഡ് വിടേണ്ടതാണ്. കൊടിയേരിയുടെ കുഞ്ഞുമക്കൾക്ക് ഡയപ്പർ വാങ്ങാനോടിയ ആ ഓട്ടത്തിന്റെ നൂറിലൊരംശം ശ്രദ്ധ ഈ വാർത്തയ്ക്ക് കൊടുക്കാൻ ബാലാവകാശ കമ്മീഷനു കഴിഞ്ഞെങ്കിൽ !!
Post Your Comments