കാബൂൾ : താലിബാൻ ഭീകരർ ജനങ്ങളെ മൃഗീയമായി ആക്രമിച്ച് കൊലപ്പെടുത്തുന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. അഫ്ഗാനിസ്താനിൽ നിന്ന് യുഎസ് സൈന്യം പിന്മാറിയതോടെ രാജ്യത്ത് പൂർണ സ്വാതന്ത്ര്യം ലഭിച്ച താലിബാൻ നരനായാട്ട് തുടരുകയാണ്.
യുഎസ് സൈന്യത്തിന്റെ ഹെലികോപ്റ്ററിൽ ഒരാളുടെ മൃതദേഹം കെട്ടിത്തൂക്കിക്കൊണ്ട് പറത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുഎസ് സൈന്യം അഫ്ഗാൻ പ്രതിരോധ സേനയ്ക്ക് നൽകിയതും ഉപേക്ഷിച്ച് പോയതുമായ നിരവധി പ്രതിരോധ ഉപകരണങ്ങൾ താലിബാൻ പിടിച്ചടക്കിയിരിക്കുകയാണ്. ഇതോടൊപ്പം യുഎസിന്റെ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററും താലിബാന്റെ കൈവശമുണ്ട്. ഇതിൽ നിന്ന് ഒരാളുടെ മൃതദേഹം താഴേക്ക് കെട്ടിത്തൂക്കിക്കൊണ്ട് കാണ്ഡഹാർ പ്രവിശ്യയിലൂടെയാണ് താലിബാൻ ഭീകരർ ഹെലികോപ്റ്റർ പറത്തിയത്.
കാണ്ഡഹാർ പ്രവിശ്യയിലൂടെ താലിബാൻ പട്രോളിംഗ് നടത്തുന്നു എന്ന അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്.
VIDEO: US military disabled aircraft before leaving Kabul airport.
Taliban's 'Badri 313' special forces unit are seen on the tarmac Tuesday morning pic.twitter.com/Z7zCzGsZGY
— AFP News Agency (@AFP) August 31, 2021
https://youtu.be/4cY1pKIvGik
Post Your Comments