NattuvarthaMollywoodLatest NewsKeralaCinemaNewsIndiaEntertainment

പുള്ളിയെ എനിക്ക് അറിയാം, മോശം രീതിയിൽ ഇതുവരെ പെരുമാറിയിട്ടില്ല: ഒമർ ലുലുവിനെ ട്രോളുന്നവരോട് പെൺകുട്ടിക്ക് പറയാനുള്ളത്

തിരുവനന്തപുരം: ഒമർ ലുലുവിന്റെ ഫേസ്ബുക് ഇൻസ്റ്റഗ്രാം പോസ്റ്റുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം. സ്ത്രീവിരുദ്ധമായ കാര്യങ്ങൾ പങ്കുവെയ്ക്കുന്നുവെന്നാരോപിച്ചാണ് ഒമർ ലുലുവിനെതിരെ പലരും രംഗത്തു വന്നിരിക്കുന്നത്. ഒമർ ലുലു ഈയിടെ പങ്കുവച്ച ഇൻസ്റ്റഗ്രാം റീൽസിൽ കടുത്ത സ്ത്രീവിരുദ്ധതയുണ്ടെന്നും വിമർശകർ പറയുന്നു. അത്‌ തിരിച്ചറിഞ്ഞിട്ടും ഒമർ ലുലു തിരുത്താൻ തയ്യാറാകുന്നില്ലെന്നും വിമർശനം ഉണ്ട്.

Also Reda:കോഴിക്കോട് 20 കിലോ കഞ്ചാവുമായി സ്ത്രീയടക്കം രണ്ട് പേർ പിടിയിൽ

റോഡരികിലെ ഫ്ളക്സ് ബോർഡുകൾ കണ്ടാൽ ശ്രദ്ധ തെറ്റുമെന്ന് പറഞ്ഞ് ഒമർ ലുലു പങ്കുവച്ച ഫേസ്ബുക് പോസ്റ്റിനെതിരെയും വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഹേ മനുഷ്യാ, സ്ത്രീയെ വെറും ഭോഗവസ്തുവായി മാത്രം ചിത്രീകരിച്ചു വയ്ക്കുവാൻ ഒരിറ്റ് ലജ്ജയില്ലേ എന്നാണ് ഒരു ശ്രദ്ധേയമായ ഇൻസ്റ്റഗ്രാം പോസ്റ്റിലെ വിമർശനം.

എന്നാൽ ഒമർ ലുലുവിനെ സപ്പോർട്ട് ചെയ്തുകൊണ്ട് ഈ വിഷയത്തിൽ പെൺകുട്ടികൾ തന്നെ രംഗത്തു വരുന്നുണ്ട്. ‘പുള്ളിയെ എനിക്ക് രണ്ട് വർഷമായിട്ട് അറിയാം. ഒരു മോശം രീതിയിൽ പുള്ളി ഇതുവരെ പെരുമാറിയിട്ടില്ല. പല വിഷമഘട്ടങ്ങളിലും സപ്പോർട്ട് ആയിട്ട് ഒരു ചേട്ടനെ പോലെ കൂടെ നിന്നിട്ടെ ഉള്ളു. അതാണ്‌ ഇവിടെ ഇങ്ങനെ ഒരു പോസ്റ്റ്‌ ഇട്ടപ്പോ വന്നു കമന്റ്‌ ചെയ്യുന്നതും. അവർ ചുമ്മാ തമാശയ്ക്കു ഇട്ട ഒരു റീൽ ആണ്. അതിനെ അതിന്റേതായ രീതിയിൽ ആസ്വദിച്ചൂടെ. അത് നല്ല രീതിയ്ക്കും മോശം രീതിയ്ക്കും നിങ്ങൾക്ക് എടുക്കാം. പോൺ വീഡിയോസും ന്യൂഡ് ഫോട്ടോസും ഉൾപ്പടെ ഇൻബോക്സിൽ അയക്കുന്ന പകൽമാന്യന്മാർ ഉള്ള നാടാണ് ഇത് അപ്പോഴാ ഈ റീൽസ്’. എന്നാണ് ഇതിനൊക്കെ മറുപടിയായിട്ടുള്ള ഒരു പെൺകുട്ടിയയുടെ കമന്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button