വാരിയംകുന്നൻ ആലി മുസ്‌ല്യാര്‍ ഉൾപ്പെടെയുള്ളവർക്ക് വൈപ്പിനിലെ ജുമാ മസ്ജിദുകളില്‍ സ്മാരകങ്ങളൊരുക്കും: ജമാഅത്ത് കൗണ്‍സില്‍

വൈപ്പിനിലെ എല്ലാ പള്ളികളിലും മലബാര്‍ കലാപത്തിലെ പോരാളികളുടെ പേരുകള്‍ കൊത്തിവച്ച ശിലാഫലകങ്ങള്‍ സ്ഥാപിക്കും

വൈപ്പിന്‍: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ല്യാര്‍ തുടങ്ങിയ മലബാർ കലാപ പോരാളികളെ ഇന്ത്യയുടെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍നിന്ന് നീക്കം ചെയ്യാനുള്ള ഐസിഎച്ച്ആർ തീരുമാനത്തിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി വൈപ്പിന്‍ മേഖലാ ജമാഅത്ത് കൗണ്‍സില്‍. ജുമുഅ നടക്കുന്ന വൈപ്പിനിലെ എല്ലാ പള്ളികളിലും മലബാര്‍ കലാപത്തിലെ പോരാളികളുടെ പേരുകള്‍ കൊത്തിവച്ച ശിലാഫലകങ്ങള്‍ സ്ഥാപിച്ച് സ്മാരകം ഒരുക്കാനാണ് ജമാഅത്ത് കൗണ്‍സിൽ തീരുമാനിച്ചിട്ടുള്ളത്.

വൈപ്പിന്‍ മേഖലയിലെ പള്ളി, മദ്‌റസ പ്രസിഡന്റ്, സെക്രട്ടറിമാര്‍, മഹല്ല് ഇമാമുമാര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ശിലാഫലകങ്ങള്‍ സ്ഥാപിക്കുന്നതിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ല്യാര്‍ തുടങ്ങി 387 പേരെയാണ് ഇന്ത്യൻ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍നിന്ന് നീക്കം ചെയ്യാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഐസിഎച്ച്ആര്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്.

ഫീൽഡ് ആശുപത്രിയിലെ കൂട്ടലൈംഗികബന്ധവും മയക്കുമരുന്ന് ഉപയോഗവും: സ്ത്രീകളെയും പുരുഷന്മാരെയും വേർതിരിക്കുമെന്ന് അധികൃതർ

ഐസിഎച്ച്ആര്‍ നിയോഗിച്ച മൂന്നംഗ സമിതി സമര്‍പ്പിച്ച അവലോകന റിപോര്‍ട്ടിലാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ല്യാര്‍ തുടങ്ങിയവരെ ഒഴിവാക്കാൻ ശുപാര്‍ശ ചെയ്തിട്ടുള്ളത്. മലബാറിൽ നടന്ന കലാപം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ല എന്ന കമ്മിറ്റിയുടെ കണ്ടെത്തലൈൻ തുടർന്നായിരുന്നു ശുപാര്‍ശ.

 

Share
Leave a Comment