അജ്മാൻ: പട്രോളിംഗ് നടത്തുന്നതിനിടെ ഇന്ത്യൻ കുടുംബത്തിന് അഭയം നൽകിയ പോലീസ് ഉദ്യോഗസ്ഥരെ ആദരിച്ച് അജ്മാൻ കിരീടാവകാശി. ഹാഷീം മുഹമ്മദ് അബ്ദുള്ള, ഫത് അൽ റഹ്മാൻ അഹമ്മദ് അബ്‌ഷേർ എന്നീ ഉദ്യോഗസ്ഥരെയാണ് അജ്മാൻ കിരീടാവകാശി ആദരിച്ചത്.
Read Also: ഇത്തരം ആക്രമണത്തിൽനിന്ന് പിന്മാറണം: അഫ്ഗാനിസ്ഥാനിൽ യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തെ അപലപിച്ച് താലിബാൻ
കൊടുംചൂടിൽ വലഞ്ഞ ഇന്ത്യൻ സ്വദേശിയ്ക്കും അവരുടെ രണ്ടു മക്കൾക്കുമാണ് പോലീസ് ഉദ്യോഗസ്ഥർ അഭയം നൽകിയത്. പട്രോളിംഗിനിടെ ഇവരെ കണ്ട പോലീസ് ഉദ്യോഗസ്ഥർ ഇവർക്ക് വിശ്രമിക്കാൻ സ്ഥലം ഒരുക്കി നൽകുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായിരുന്നു. ഈ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പോലീസ് ഉദ്യോഗസ്ഥരെ ആദരിക്കാൻ അജ്മാൻ കിരീടാവകാശി തീരുമാനിച്ചത്.
പോലീസ് ഉദ്യോഗസ്ഥരുടെ വലിയ മനസിനെയും ഉത്തരവാദിത്വ ബോധത്തെയും അദ്ദേഹം പ്രശംസിച്ചു.
Post Your Comments