ദോഹ: അഫ്‌ഗാന്‍ കീഴടക്കിയതിന് പിന്നാലെ കാബൂള്‍ വിമാനത്താവളത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഖത്തറിന്റെ സാങ്കേതിക സഹായം തേടാന്‍ താലിബാന്‍ ഭീകരര്‍. അതെ സമയം തുര്‍ക്കിയുടെ സഹായം നേരത്തേ തേടിയെങ്കിലും ഇതുസംബന്ധിച്ച മറുപടി ലഭിക്കാതെ വന്നതോടെയാണ് താലിബാന്‍ ഖത്തറിനെ സമീപിക്കാനൊരുങ്ങുന്നതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
കാബൂള്‍ പിടിച്ചടക്കിയെങ്കിലും നിലവില്‍ യുഎസ് സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് കാബൂള്‍ വിമാനത്താവളം പ്രവര്‍ത്തിക്കുന്നത് . യുഎസ് സൈന്യം മൊത്തമായി കാബൂളിൽ നിന്ന് പിൻവാങ്ങുന്നതോടെ അഫ്ഗാനിൽ വീണ്ടും പ്രതിസന്ധി ഉടലെടുക്കും. മുഴുവന്‍ വിദേശസൈന്യത്തിനും രാജ്യം വിടാനായി താലിബാന്‍ നല്‍കിയ അവസാന തീയതി ഈ ചൊവ്വാഴ്ചയാണ്. അതിന് ശേഷം കാബൂള്‍ വിമാനത്താവളത്തിന്‍റ പൂര്‍ണമായ നിയന്ത്രണം ഏറ്റെടുക്കാനാണ് താലിബാന്‍ ലക്ഷ്യമിടുന്നത് .
അതെ സമയം സ്വന്തം നിലയ്ക്ക് വിമാനത്താവളം പ്രവര്‍ത്തിപ്പിക്കാന്‍ നിലവില്‍ താലിബാന് സാധ്യമല്ല. ഇതോടെയാണ് തുര്‍ക്കിയുടെ സാങ്കേതിക സഹായം ആവശ്യപ്പെട്ടത്. തുര്‍ക്കി സഹായിക്കാതെ വന്നതോടെയാണ് ഖത്തറിനെ സമീപിക്കുന്നത്.
Post Your Comments