USALatest NewsNewsInternational

ഇത്തരം ആക്രമണത്തിൽനിന്ന് പിന്മാറണം: അഫ്ഗാനിസ്ഥാനിൽ യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തെ അപലപിച്ച് താലിബാൻ

സാധാരണക്കാരുടെ മരണത്തിന് കാരണമായ ഏകപക്ഷീയമായ ആക്രമണമല്ല വേണ്ടതെന്ന് താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ്

കാബുൾ: അഫ്ഗാനിസ്ഥാനിൽ യുഎസ് നടത്തിയ ഡ്രോൺ ആക്രമണം നിയമവിരുദ്ധമാണെന്ന് താലിബാൻ. ജനങ്ങൾക്ക് നാശമുണ്ടാക്കുന്ന ഇത്തരം ആക്രമണത്തിൽനിന്ന് പിന്മാറണമെന്നും താലിബാൻ ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാനിൽ എന്തെങ്കിലും ഭീഷണിയുണ്ടെങ്കിൽ, അത് താലിബാനെ അറിയിക്കേണ്ടതായിരുന്നു എന്നും സാധാരണക്കാരുടെ മരണത്തിന് കാരണമായ ഏകപക്ഷീയമായ ആക്രമണമല്ല വേണ്ടതെന്നും താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് വ്യക്തമാക്കി.

ഞായറാഴ്ച കാബൂൾ വിമാനത്താവളത്തിൽ അമേരിക്കൻ സേനയെ ലക്ഷ്യമിട്ട് പുറപ്പെട്ട ഐഎസ് കെ ചാവേ‍ർ സംഘത്തെ വധിക്കുന്നതിനായി അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു. കാബൂൾ വിമാനത്താവളത്തിനെ ലക്ഷ്യമിട്ട് തിങ്കളാഴ്ച രാവിലെ വന്ന അഞ്ചോളം റോക്കറ്റുകൾ വിമാനത്താവളത്തിലെ മിസൈൽ പ്രതിരോധ സംവിധാനം ഉപയോഗിച്ച് അമേരിക്ക തകർത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button