KeralaLatest NewsNews

മൂന്ന്‌ ദിവസത്തിനുള്ളിൽ 1500ഓളം പേർ മരിച്ചു: ചെറിയ തലവേദനപോലും അവഗണിക്കരുതെന്ന് ആരോഗ്യമന്ത്രി

മറ്റ്‌ അനുബന്ധരോഗമുള്ളവര്‍പോലും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തുന്ന സാഹചര്യമുണ്ടെന്നും ഇത്‌ മരണത്തിന്‌ വഴിവക്കുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്‌ ബാധിച്ച്‌ വീടുകളില്‍ സമ്പര്‍ക്ക വിലക്കില്‍ കഴിയുന്നവര്‍ സ്വന്തം ആരോഗ്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌. മറ്റ്‌ അനുബന്ധരോഗമുള്ളവര്‍പോലും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തുന്ന സാഹചര്യമുണ്ടെന്നും ഇത്‌ മരണത്തിന്‌ വഴിവക്കുമെന്നും മന്ത്രി പറഞ്ഞു.

‘ആരോഗ്യം മോശമായാല്‍ ഉടന്‍ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലേക്ക്‌ മാറണം. ചെറിയ തലവേദനപോലും അവഗണിക്കരുത്‌. സ്വയം ചികിത്സിച്ചാല്‍ പിന്നീട്‌ ലക്ഷണങ്ങള്‍ ഗുരുതരമാകും. വീടുകളിലും ആശുപത്രിയിലേക്ക്‌ പോകുന്ന വഴിയും ചികിത്സ തുടങ്ങി മൂന്ന്‌ ദിവസത്തിനുള്ളിലുമായി 1500ഓളം പേർ മരിച്ചു. അശ്രദ്ധമൂലം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്‌’- മന്ത്രി വ്യക്തമാക്കി.

Read Also: കോവിഡ് അവലോകന യോഗത്തിലെ വിവരങ്ങൾ ചോരുന്നു: മേലാല്‍ ആവര്‍ത്തിക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ താക്കീത്

‘തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്‌ മെഡിക്കല്‍ കോളേജുകളില്‍ കരള്‍ മാറ്റ ശസ്‌ത്രക്രിയക്കുള്ള പ്രത്യേക സംവിധാനവും ക്ലിനിക്കും മൂന്ന്‌ മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. എല്ലാവരും വാക്സിനെടുത്ത്‌ സ്വയം സുരക്ഷിതരാകണം’- മന്ത്രി പറഞ്ഞു. പൊതുജനങ്ങളുടെ വിവിധ സംശയങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും മന്ത്രി മറുപടി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button