ദുബായ് : മാതാപിതാക്കള്‍ ഷോപ്പിംഗിനോ മറ്റാവശ്യങ്ങള്‍ക്കോ ആയി പോകുമ്പോള്‍ കുട്ടികളെ കാറില്‍ ഇരുത്തി ഡോര്‍ ലോക്ക് ചെയ്ത് പോകുന്ന പ്രവണത വര്‍ദ്ധിക്കുന്നതായി ദുബായ് പൊലീസിന്റെ റിപ്പോര്‍ട്ട്. മാതാപിതാക്കള്‍ അവരുടെ സുരക്ഷയെ കരുതിയാണ് ഇങ്ങനെ ചെയ്യുന്നതെങ്കിലും അത് അവരുടെ ജീവന് അപകടത്തിലാക്കുന്നു. 2021 ജനുവരി മുതല്‍ ആഗസ്റ്റ് വരെ ഇത്തരത്തില്‍ മാതാപിതാക്കള്‍ പൂട്ടിയിട്ട കാറിനുള്ളില്‍ നിന്നും 39 കുട്ടികളെയാണ് രക്ഷപ്പെടുത്തിയതെന്ന് ദുബായ് പൊലീസ് ജനറല്‍ പറയുന്നു.
Read Also : പിണറായിയുടെ ചെരിപ്പ് നക്കേണ്ടി വന്നാൽ അഭിമാനം, ചന്ദ്രനെ കണ്ട് പട്ടി കുരച്ചിട്ട് എന്ത് കാര്യം: എ.വി ഗോപിനാഥ്
‘ മാതാപിതാക്കളുടെ ശ്രദ്ധകുറവിനെ കുറിച്ചും കുട്ടികളെ വാഹനത്തിലിരുത്തി ഡോര്‍ പൂട്ടിയിട്ട് പോകരുതെന്നും പലതവണ ഞങ്ങള്‍ രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്കിയിട്ടുള്ളതാണ്. എന്നാല്‍ ഇത് പലരും നിസാരമായിട്ടാണ് കാണുന്നത്. ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ട് പോലും ഒരോ ദിവസവും കാറിനുള്ളില്‍ അകപ്പെട്ട് മൂന്ന് കുട്ടികളെയെങ്കിലും ഞങ്ങള്‍ രക്ഷപ്പെടുത്തുണ്ട്’ -ദുബായ് ലെഫ്റ്റന്റ് കേണല്‍ ബിസ്വാഹ് പറഞ്ഞു.
‘ ഏറ്റവും ദു:ഖകരമായ കാര്യം കുട്ടികളുടെ ജീവന് രക്ഷപ്പെടുത്തുന്നതിലുപരി അവരുടെ വില കൂടിയ കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതിലാണ് വിഷമം. ചിലര്‍ ആവശ്യപ്പെടുന്നത് ഞങ്ങളുടെ കാറുകള്‍ പൊളിക്കരുതേ പകരം സ്പെയര്‍ കീ എത്തിച്ചു തരാം എന്നാണ്. രക്ഷിതാക്കളുടെ ഇത്തരം ആവശ്യങ്ങള്‍ തങ്ങള്‍ക്ക് ഒരിക്കലും അനുവദിച്ച് കൊടുക്കാനാകില്ല. കുട്ടിയുടെ ജീവനാണോ അതോ ആഢംബര കാറിനാണോ ഞങ്ങള്‍ മുന്‍തൂക്കം നല്‍കേണ്ടത്’ ? ലെഫ്.കേണല്‍ ബിസ്വാഹ് ചോദിക്കുന്നു.
Post Your Comments