ഹൈദരാബാദ്: ഇന്ത്യയെ രണ്ടായി വിഭജിച്ച് ക്രിസ്ത്യാനികള്‍ക്ക് പ്രത്യേക രാജ്യം നൽകണമെന്ന് പാസ്റ്റര്‍. വിവാദ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുകയാണ്. ഇന്ത്യയെ രണ്ടായി വിഭജിക്കണമെന്നും ക്രിസ്ത്യാനികള്‍ക്ക് അതില്‍ പ്രത്യേക രാജ്യം അനുവദിക്കണമെമെന്നുമാണ് വിഘടനവാദ പ്രസംഗത്തിൽ ക്രിസ്ത്യന്‍ പാസ്റ്റര്‍ കെ. ഉപേന്ദ്ര റാവു ആവശ്യപ്പെടുന്നത്.
ദളിതരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന അഭിഭാഷക ഗ്രൂപ്പായ എസ് സി-എസ്ടി റൈറ്റ്സ് ഫോറമാണ് ഞെട്ടിക്കുന്ന വീഡിയോ പുറത്തുവിട്ടത്. പാസ്റ്റര്‍ കെ. ഉപേന്ദ്ര റാവു തെലങ്കാനയിലും മഹാരാഷ്ട്രയിലും ഉള്ള അഖിലേന്ത്യാ ട്രൂ ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ സംസ്ഥാന പ്രസിഡന്റ് കൂടിയാണ്. ആന്ധ്രാപ്രദേശ്, തമിഴ്നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ വ്യാപകമായി മതപരിവര്‍ത്തനത്തിന് നേതൃത്വം നല്കുന്ന വ്യക്തി കൂടിയാണ് ഉപേന്ദ്ര റാവു
‘ഞങ്ങളുടെ പ്രിയപ്പെട്ട നേതാവ് പി ഡി സുന്ദര റാവുവിന്റെ നേതൃത്വത്തില്‍, ഇന്ത്യ വിഭജിക്കണമെന്ന് ഞങ്ങള്‍ അഖിലേന്ത്യാ ട്രൂ ക്രിസ്ത്യന്‍ കൗണ്‍സിലിന് വേണ്ടി ആവശ്യപ്പെടുന്നു അതില്‍ ക്രിസ്ത്യാനികള്‍ക്ക് ഒരു പ്രത്യേക രാജ്യം നല്‍കണം. അപ്പോള്‍ ഞങ്ങള്‍ നിങ്ങളെ ബുദ്ധിമുട്ടിക്കില്ല’- ഓഗസ്റ്റ് 24ന് പുറത്തു വന്ന വീഡിയോയില്‍ പാസ്റ്റര്‍ പറയുന്നു.
"Under the leadership of our beloved leader Mr PD Sundara Rao, we, on behalf of All India True Christian Council demand that India should be split into 2 and 1 half given to Christians as a separate country. We'll not bother you":
-K Upendra, Bible Open University International pic.twitter.com/BzVHtGkbno— SC ST RIGHTS FORUM (@SCSTForum) August 24, 2021
Post Your Comments