KottayamKannurThiruvananthapuramAlappuzhaKeralaNattuvarthaLatest NewsNews

രമേശ് ചെന്നിത്തല എന്തെങ്കിലും ആകുന്നത് കോൺഗ്രസിനൊപ്പം നിൽക്കുമ്പോൾ, ഇല്ലെങ്കിൽ ഒന്നുമല്ല: രാജ്‌മോഹൻ ഉണ്ണിത്താൻ

ചെന്നിത്തലയ്ക്കും ഉമ്മൻചാണ്ടിക്കും സ്വാധീനമുണ്ടെങ്കിൽ പുതിയ പാർട്ടി ഉണ്ടാക്കി യുഡിഎഫുമായി സഹകരിക്കട്ടെ

കണ്ണൂർ: ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി രംഗത്ത്. കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനങ്ങളിൽ അതൃപ്തിയുള്ളവർക്ക് കോൺഗ്രസ് വിട്ട് പുതിയ പാർട്ടി ഉണ്ടാക്കി ശക്തി തെളിയിക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഇത്തരത്തിൽ പുതിയ പാർട്ടിയുണ്ടാക്കി യുഡിഎഫുമായി സഹകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിനൊപ്പം നിൽക്കുമ്പോഴാണ് രമേശ് ചെന്നിത്തല എന്തെങ്കിലും ആകുന്നതെന്നും, കോൺഗ്രസ് ഇല്ലെങ്കിൽ രമേശ് ചെന്നിത്തല ഒന്നുമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉമ്മൻ‌ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ചർച്ച നടത്തിയില്ല എന്ന വാദം തെറ്റാണെന്നും, ചർച്ച നടത്താതെ എങ്ങനെയാണ് അവർ നോമിനികളെ പ്രഖ്യാപിച്ചതെന്നും ഉണ്ണിത്താൻ ചോദിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button