കറാച്ചി: അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഭീകരാക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടതായി പാകിസ്താൻ സൈന്യം. ഞായറാഴ്ചയാണ് സംഭവം. ഭീകരർ ബജെറാർ ജില്ലയിലെ സൈനിക പോസ്റ്റിനു നേരെ വെടിയുതിർക്കുകയായിരുന്നുവെന്നും തുടർന്നുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികരെ നഷ്ടമായെന്നും പാക് സൈന്യം അറിയിച്ചു.
അതേസമയം, അഫ്ഗാന്‍ വീണ്ടും ആഭ്യന്തര കലാപത്തിലേയ്ക്ക് നീങ്ങുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. അഫ്ഗാൻ കീഴടക്കിയ താലിബാൻ നേതാക്കൾക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ടെന്നും അധികാര വടംവലിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നുവെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ന്യൂയോര്‍ക് പോസ്റ്റില്‍ വന്ന ലേഖനത്തില്‍ ഹോളി മാകെയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പങ്കുവെയ്ക്കുന്നത്. കാബുളിലെ മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഹോളി മാകെയുടെ ലേഖനം.
Also Read:യു എ ഇ യിൽ ഇന്ധനവില കുറയും : പുതിയ നിരക്കുകൾ അറിയാം
താലിബാൻ നേതാക്കൾക്കിടയിൽ ഭിന്നത രൂക്ഷമാകുന്നു. പലയിടങ്ങളിലായി ഗ്രൂപ്പുകൾ ചേർന്ന് അവർ കാര്യങ്ങൾ വിശകലനം ചെയ്യുന്നു. താലിബാനികള്‍ക്കിടയില്‍ ഐക്യമില്ലെന്ന് വ്യക്തമാണ്. നേതാക്കൾക്കിടയിലെ ഈ ഐക്യമില്ലായ്മ ബാധിക്കുന്നത് അഫ്ഗാൻ ജനങ്ങളെയാകും. അഫ്ഗാൻ പിടിച്ചടക്കിയത് മുതൽ നിലനിൽക്കുന്ന പ്രശ്നമാണിത്.
Post Your Comments