Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndiaMobile PhoneBusinessTechnology

ഈ സന്ദേശങ്ങളും ഫോണ്‍കോളുകളും തട്ടിപ്പായിരിക്കാം: എന്താണ് വിഷിംഗ്?

ഇപ്പോൾ സാമ്പത്തിക ഇടപാടുകളെല്ലാം മൊബൈൽ ഫോണിലൂടെയാണല്ലോ? സാധാരണക്കാരും ഓണ്‍ലൈന്‍ പണമിടപാടുകളിലേക്ക് തിരിഞ്ഞ് കഴിഞ്ഞു. ഇത് മുതലെടുത്ത് ആളുകളെ പറ്റിക്കാൻ ഇറങ്ങിയിരിക്കുന്ന തട്ടിപ്പുകാരുമുണ്ട്. ഇത്തരക്കാരെ തിരിച്ചറിയാതെ പോകരുത്. രാജ്യത്ത് കോവിഡ് കാലത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വളരെ വലിയ തോതില്‍ ആണ് വര്‍ധിച്ചിട്ടുള്ളത്. സത്യമെന്നു തോന്നുന്ന ചില കോളുകളും എസ് എം എസുകളും പോലും തട്ടിപ്പുകള്‍ ആയേക്കാം. അത്തരത്തിലുള്ള ഒരു ഓൺലൈൻ തട്ടിപ്പാണ് വിഷിംഗ്.

Also Read:18 കാരനെ കുടുക്കിയ പീഡനക്കേസ് വഴിത്തിരിവിൽ: ജയിലിലായ യുവാവിന് രക്ഷയായത് ഡി.എൻ.എ റിപ്പോർട്ട്

വിഷിംഗിനെക്കുറിച്ച് നിങ്ങൾ മുമ്പ് കേട്ടിട്ടുണ്ടോ? ഒരു ഫോൺ കോളിലൂടെ നിങ്ങളിൽ നിന്ന് സ്വകാര്യവും വ്യക്തിപരവുമായ വിവരങ്ങൾ ചോർത്തിയെടുക്കാൻ കഴിയുന്ന ഒന്നാണ് വിഷിംഗ്. ബാങ്കില്‍നിന്നെന്ന രീതിയില്‍ ഫോണിലൂടെ ഇടപാടുകാരെ വിവിധ കാര്യങ്ങള്‍ പറഞ്ഞു ഭയപ്പെടുത്തി/വിശ്വസിപ്പിച്ച് വിവരങ്ങള്‍ തട്ടിയെടുക്കുന്ന രീതിയാണ് വിഷിംഗ്. വീണു കിട്ടുന്ന ഇരകളെ ഉപയോഗിച്ച് സമാന്തരമായി മൊബൈല്‍ ഫോണുകളിലേക്ക് വണ്‍ടൈം പാസ് വേഡുകള്‍ വരെ അവർ ചോർത്തിയെടുക്കുന്നു. ഇതിനെ തുടര്‍ന്ന് അക്കൗണ്ടില്‍ ബാക്കിയുള്ള പണം നിമിഷങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമാകാം.

ഉപയോക്താക്കളുടെ ഐഡി, ലോഗിൻ, ഇടപാട് പാസ്‌വേഡ്, ഒടിപി (ഒറ്റത്തവണ പാസ്‌വേഡ്), കാർഡ് പിൻ, ഗ്രിഡ് കാർഡ് മൂല്യങ്ങൾ, സിവിവി, അല്ലെങ്കിൽ ജനനത്തീയതി തുടങ്ങിയ ഏതെങ്കിലും വ്യക്തിഗത സമാന്തര സാധ്യതകൾ ആണ് ഇവർ ഇതിനായി ഉപയോഗിക്കുന്നത്.

കോളിലൂടെ വ്യക്തിഗതവും സാമ്പത്തികവുമായ വിവരങ്ങൾ വെളിപ്പെടുത്താൻ ബാങ്കിൽ നിന്നെന്ന് പറഞ്ഞാണ് ഇവർ വിളിക്കുക. ഇവർ ചോദിക്കുന്ന സ്വകാര്യ വിവരങ്ങൾ നിങ്ങൾ കൈമാറിയാൽ പിന്നീട് നിങ്ങളറിയാതെ നിങ്ങളുടെ അക്കൗണ്ടിൽ നിന്നും ആവശ്യമുള്ള പണം ഇവർക്ക് തട്ടിയെടുക്കാനാകും.

Also Read:മഞ്ചേരിയിലെ കോവിഡ് കെയര്‍ സെന്‍ററില്‍ പ്രതി കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ബാങ്ക്, ഇന്‍ഷുറന്‍സ് കമ്പനി എന്നിവിടങ്ങളില്‍ നിന്നെന്ന പേരില്‍ കോളുകള്‍ വന്നാല്‍ അവയില്‍ സത്യമുണ്ടോ എന്നറിയാന്‍ എസ്എംഎസ്, ഇ മെയില്‍ എന്നിവ ആവശ്യപ്പെടുക. ശേഷം ബാങ്കുമായി നേരിട്ട് ബന്ധപ്പെടുക. ഇവ ലഭിച്ചാല്‍ മാത്രം പ്രൊസീഡ് ചെയ്യുക. ഫോണ്‍ കോളിലൂടെ യാതൊരു ബാങ്കും പണമിടപാട് സ്ഥാപനവും പാസ്വേഡ് ചേദിക്കില്ല എന്നത് നിങ്ങൾ ഇപ്പോഴും ഓർത്തിരിക്കുക. ശ്രദ്ധാലുക്കളാകേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button