Latest NewsNewsIndia

ലൈംഗികാതിക്രമം നടത്തുമ്പോൾ പ്രതികരിക്കാഞ്ഞത് സമ്മതത്തിന് തുല്യമെന്ന് മദ്രാസ് ഹൈക്കോടതി

മധുര : ലൈംഗികാതിക്രമം നടത്തുമ്പോൾ പ്രതികരിക്കാഞ്ഞത് സമ്മതത്തിന് തുല്യമെന്ന് മദ്രാസ് ഹൈക്കോടതി. ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയുടെ അപ്പീൽ പരിഗണിക്കുന്നതിനിടെയാണ് മദ്രാസ് ഹൈക്കോടതിയുടെ മധുരബഞ്ചിന്റെ ഈ വിചിത്ര നിരീക്ഷണം.

Read Also : തനിച്ച് താമസിച്ചിരുന്ന യുവതിയുടെ വീട്ടിൽ ഉസ്താദിനെ മരിച്ച നിലയിൽ കണ്ടെത്തി 

2009ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഒരു ഗ്രാമത്തിലെ തന്നെ താമസക്കാരാണ് പരാതിക്കാരിയും പ്രതിയും.സംഭവം നടക്കുമ്പോൾ പ്രതിക്ക് 21 വയസ്സും യുവതിക്ക് 19 വയസ്സുമായിരുന്നു പ്രായം. ഒരു വർഷത്തോളമായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

പരാതി നൽകുമ്പോൾ യുവതി ഗർഭിണിയായിരുന്നു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്ക് പത്ത് വർഷത്തെ കഠിന തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതി അപ്പീൽ നൽകിയിരുന്നു. ഈ അപ്പീൽ പരിഗണിച്ച കോടതി ശിക്ഷ റദ്ദാക്കാക്കുകയും ചെയ്തു.

പ്രതി ആദ്യമായി ലൈംഗികാതിക്രമം നടത്തിയപ്പോൾ യുവതി പ്രതികരിക്കാഞ്ഞത് സമ്മതത്തിന് തുല്യമാണ്. എന്നാൽ സാഹചര്യവശാൽ പെൺകുട്ടി നൽകിയ സമ്മതം വസ്തുതാപരമായ തെറ്റിധാരണയായി കണക്കാക്കാനുമാവില്ലന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് പൊങ്കിയപ്പൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button