അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 987 പുതിയ കോവിഡ് കേസുകൾ. 1554 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് വെള്ളിയാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്.
716,381 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,02,102 പേർ രോഗമുക്തി നേടി. 2038 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 12,241 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.
73.7 മില്യണിലധികം പി സി ആർ പരിശോധനകളാണ് യുഎഇയിൽ ഇതുവരെ നടത്തിയിട്ടുള്ളത്. ഓഗസ്റ്റ് 24 മുതൽ യുഎഇയിലെ പ്രതിദിന കോവിഡ് കേസുകൾ ആയിരത്തിൽ താഴെയാണ്. അതേസമയം കോവിഡ് വ്യാപനത്തിന്റെ ഏറ്റവും മോശമായ അവസ്ഥ കടന്നു പോയെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം അറിയിച്ചു.
കോവിഡ് വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിൽ ലോകത്തെ മികച്ച രാജ്യങ്ങളിൽ ഒന്നായി യുഎഇ മാറിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Post Your Comments