Latest NewsKeralaNewsIndia

പബ്ജി കളിക്കാന്‍ അമ്മയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 16കാരന്‍ ചെലവാക്കിത് 10 ലക്ഷം രുപ

മുംബൈ ജോഗേശ്വരി സ്വദേശിയായ കുട്ടിയാണ് വീട് വിട്ടിറങ്ങിയത്

മുംബൈ: പബ്ജി കളിക്കാന്‍ അമ്മയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 16കാരന്‍ ചെലവാക്കിത് 10 ലക്ഷം രുപ. തുടർന്ന് മാതാപിതാക്കളുടെ ശകാരത്തിന് പിന്നാലെ വിദ്യാർത്ഥി വീട് വിട്ടിറങ്ങി. മുംബൈ ജോഗേശ്വരി സ്വദേശിയായ കുട്ടിയാണ് വീട് വിട്ടിറങ്ങിയത്. സംഭവത്തിന് പിന്നാലെ മാതാപിതാക്കള്‍ പരാതി നല്‍കിയതോടെ പോലീസ് അന്വേഷണം നടത്തുകയും കുട്ടിയെ കണ്ടെത്തുകയും ചെയ്തു. അന്ധേരിയിലെ മഹാകാളി ഗുഹകള്‍ക്ക് സമീപത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യപ്രസ്താവന: അനിൽകുമാറിനും ശിവദാസൻ നായര്‍ക്കും സസ്പെൻഷന്‍

16കാരനെ കാണാനില്ലെന്ന് മാതാപിതാക്കള്‍ ബുധനാഴ്ച വൈകിട്ടാണ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിനിടെ പബ്ജി ഗെയിമിന് അടിമയായ കുട്ടി ഗെയിം കളിക്കാനായി 10 ലക്ഷം രൂപ അക്കൗണ്ടിൽ നിന്നും ചെലവാക്കിയെന്ന വിവരം മാതാപിതാക്കള്‍ പോലീസിനെ അറിയിച്ചു. വിവരം മാതാപിതാക്കള്‍ അറിഞ്ഞതോടെ ഇവര്‍ കുട്ടിയെ ശകാരിക്കുകയായിരുന്നു. തുടർന്ന് കത്ത് എഴുതിവെച്ച കുട്ടി വീട് വിട്ടിറങ്ങുകയായിരുന്നു.

സൈബര്‍ സെല്ലിന്റെയും സഹായത്തോടെ പോലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ പിറ്റേദിവസം തന്നെ കുട്ടിയെ കണ്ടെത്തി. തുടർന്ന് കൗണ്‍സിലിങ് നല്‍കിയ ശേഷം കുട്ടിയെ പോലീസ് മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button