CinemaMollywoodLatest NewsKeralaNewsEntertainment

എത്രയോ കാലമായി മമ്മൂട്ടി ഇന്‍ഡസ്ട്രി ഭരിക്കുന്നു: തമന്ന

തെന്നിന്ത്യന്‍ സുന്ദരി തമന്ന ഭാട്ടിയയുടെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ചു ഏറെ കയ്യടി നേടിയ തമന്ന മമ്മൂട്ടിയെ കുറിച്ച് നടത്തിയ ഒരു പ്രതികരണമാണ് സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നത്. മ്മൂട്ടിയോട് തനിക്ക് ഒരു രഹസ്യം ചോദിക്കാനുണ്ട് എന്നാണ് കൗമുദി ഫ്‌ളാഷ് മൂവിസിനു നൽകിയ അഭിമുഖത്തിൽ തമന്ന പറയുന്നത്. മലയാളത്തിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട താരം മമ്മൂട്ടി തന്നെയാണെന്ന് തമന്ന പറയുന്നു.

Also Read:കോവിഡ് വ്യാപനം : അന്തരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് വീണ്ടും നീട്ടി ഇന്ത്യ

‘എത്രയോ കാലമായി മമ്മൂട്ടി സര്‍ ഈ ഇന്‍ഡസ്ട്രി ഭരിക്കുന്നു. അതിന്റെ രഹസ്യം എന്താണെന്ന് എനിക്ക് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നുണ്ട്. സ്വയം നവീകരിച്ച് കൊണ്ടിരിക്കുന്ന, പുതിയ തലമുറയെ പോലും സ്വാധീനിക്കുന്ന അദ്ദേഹം ശരിക്കും ഒരു അത്ഭുതമാണ്’ എന്നാണ് തമന്ന പറയുന്നത്.

സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിരിക്കുകയാണ് മമ്മൂട്ടി. ഭീഷ്മപര്‍വം, പത്താംവളവ് എന്നിവയാണ് മമ്മൂട്ടിയുടെയതായി ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍. ഇപ്പോൾ അമൽ നീരദിന്റെ ഭീഷ്മ പർവ്വം എന്ന ചിത്രം ചെയ്യുന്ന മമ്മൂട്ടി അതിനു ശേഷം രഥീനാ ഒരുക്കുന്ന പുഴുവിൽ ജോയിൻ ചെയ്യും. അത് കൂടാതെ സി ബി ഐ 5 ആണ് മമ്മൂട്ടി ചെയ്യാൻ സാധ്യതയുള്ള ചിത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button