ഡൽഹി: രാജ്യത്ത് ആറ് മാസത്തിനകം എഥനോൾ പമ്പുകളുടെ ശൃംഖല സ്ഥാപിക്കുമെന്ന് റോഡ് ഗതാഗത ഹൈവേ മന്ത്രാലയം. ആദ്യഘട്ടത്തിൽ എഥനോൾ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും തുടർന്ന് പമ്പുകൾ സ്ഥാപിക്കുകമെന്നും കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി.
പ്രകൃതി വാതക ഇന്ധനങ്ങളോടുള്ള ജനങ്ങളുടെ വിധേയത്വം അവസാനിപ്പിക്കാനും അവയുടെ ഉപയോഗം കുറയ്ക്കാനുമാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. വാഹന നിർമാതാക്കളുടെ കൂട്ടായ്മയായ സിയാമിന്റെ വാർഷിക കൺവെൻഷനിൽസംസാരിക്കവെയാണ് ഗഡ്കരി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
അച്ഛനേയും മകളേയും പരസ്യ വിചാരണ ചെയ്ത സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി
ഫ്ലെക്സ് എഞ്ചിനുള്ള വാഹനങ്ങൾ നിർമിക്കാൻ വാഹന നിർമാതാക്കളെ പ്രേരിപ്പിക്കുന്നതിനായി നടപടികൾ സ്വീകരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇത്തരം വാഹനങ്ങൾക്ക് 100 ശതമാനം എഥനോളിലും ശുദ്ധമായ പെട്രോളിലും ഓടാൻ കഴിയും. അടുത്ത വർഷം മുതൽ രാജ്യത്തുടനീളം 10 ശതമാനം എഥനോൾ ചേർത്ത ഇന്ധനം കൊണ്ടുവരാനാണ് സർക്കാർ തീരുമാനം. തുടർന്ന് ഘട്ടംഘട്ടമായി 20 ശതമാനംവരെ എഥനോൾ ചേർത്ത ഇന്ധനം ഉപയോഗത്തിൽ കൊണ്ടുവരാനുമാണ് കേന്ദ്രത്തിന്റെ പദ്ധതി.
Post Your Comments