Latest NewsNewsInternational

പോണ്‍ ശേഖരം നശിപ്പിച്ചു : മാതാപിതാക്കൾ മകന് 22 ലക്ഷത്തിലധികം രൂപ നഷ്ടപരിഹാരമായി നൽകാൻ ഉത്തരവ്

മിഷിഗണ്‍ : പോണ്‍ ശേഖരം നശിപ്പിച്ച മാതാപിതാക്കളോട് വൻതുക നഷ്ടപരിഹാരമായി മകന് നല്‍കാന്‍ ഉത്തരവിട്ട് മിഷിഗണിലെ ഒരു ജഡ്ജി. 43 -കാരനായ ഡേവിഡ് വെർക്കിംഗ് ആണ് തന്റെ മാതാപിതാക്കൾക്കെതിരായി കേസ് നല്‍കിയത്. കേസ് ജയിച്ച് എട്ട് മാസങ്ങൾക്ക് ശേഷമാണ് യുഎസ് ജില്ലാ ജഡ്ജി പോൾ മലോണിയുടെ തീരുമാനം വന്നത്. സിനിമകളും മാഗസിനുകളും മറ്റുമടങ്ങിയ തന്‍റെയാ ശേഖരം വലിച്ചെറിയാന്‍ മാതാപിതാക്കള്‍ക്ക് യാതൊരു അധികാരവുമില്ല എന്ന് വെര്‍ക്കിംഗ് പറയുന്നു.

Read Also : കേരളത്തിലെ കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം  

ഏകദേശം 21 ലക്ഷം രൂപയുടെ സാധനങ്ങളാണ് അച്ഛനും അമ്മയും ചേര്‍ന്ന് വലിച്ചെറിഞ്ഞത് എന്ന് യുവാവ് അവകാശപ്പെടുന്നു. 22 ലക്ഷത്തിലധികം രൂപ നഷ്ടപരിഹാരമായി നല്‍കാനാണ് കോടതി ഉത്തരവിട്ടത്. വെർക്കിങ്ങിന്റെ മാതാപിതാക്കൾ മകന്റെ അഭിഭാഷകന് 14,500 ഡോളർ (ഏകദേശം 10 ലക്ഷം രൂപ) നൽകാനും ജഡ്ജി ഉത്തരവിട്ടു.

വിവാഹമോചനത്തിനുശേഷം, ഇൻഡിയാനയിലെ മൻസിയിലേക്ക് പോകുന്നതിനുമുമ്പ്, വെർക്കിംഗ് മാതാപിതാക്കളുടെ ഗ്രാൻഡ് ഹാവൻ വീട്ടിൽ 10 മാസം താമസിച്ചിരുന്നു. അവിടെ നിന്നും മാറിയതിന് ശേഷമാണ് തന്‍റെ സിനിമകളുടെയും മാസികകളുടെയും പെട്ടികൾ കാണുന്നില്ലെന്ന് വെര്‍ക്കിംഗ് മനസ്സിലാക്കിയത്. അതിനുശേഷം പിതാവ് വെര്‍ക്കിംഗിന് ഒരു ഈമെയില്‍ സന്ദേശവും അയച്ചു. ‘തുറന്ന് പറയാമല്ലോ ഡേവിഡ്, ഇതെല്ലാം ഒഴിവാക്കുക എന്ന വലിയ ഉപകാരം ഞാന്‍ നിനക്ക് ചെയ്തിരിക്കുകയാണ്’ എന്നാണ് സന്ദേശത്തില്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button