തിരുവനന്തപുരം: ഡി സി സി ലിസ്റ്റിനെച്ചൊല്ലി രൂപപ്പെട്ട കോൺഗ്രസിലെ ഭിന്നതകളെ രൂക്ഷമായി വിമർശിച്ച് ജസ്‌ല മാടശ്ശേരി. കോൺഗ്രസിലെ പുന:സംഘടന എന്നു വച്ചാൽ കസേരകളിയാണ്. പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കസേര മാറികളിക്കും. തോറ്റവർ ജയിച്ചവരെ നോക്കി കൊഞ്ഞനം കുത്തും ഖൊ ഖൊ വിളിക്കും, കണ്ണുരുട്ടും എന്നാണ് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ ജസ്‌ല മാടശ്ശേരി പറയുന്നത്.
Also Read:നേതാക്കൾ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുത്: വിലക്കേര്‍പ്പെടുത്തി കെപിസിസി
കോൺഗ്രസിൽ ജനാധിപത്യം തിരിച്ചു കൊണ്ടുവരണം. അതിനുള്ള ധൈര്യം കുമ്പക്കുടി സുധാകരൻ കാണിച്ചാൽ അത് മാറ്റമാണന്നു പറയാം. എന്നാൽ പുന:സംഘടന പുതിയ ഗ്രൂപ്പുകൾ ഉണ്ടാക്കിയുള്ള വീതം വയ്പ്പു തന്നെയായിപ്പോയി. പിണറായി വിജയനേയും, സി പി ഐ എം നേയും നേരിടാനൊന്നും ഇതു പോര എന്നാണ് മുൻ കോൺഗ്രസ് പ്രവർത്തക കൂടിയായ ജസ്‌ല മാടശ്ശേരി പറയുന്നു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം:
ഇന്നെന്‍റെ പിറന്നാളായിട്ട് വെറുപ്പിക്കണ്ടെന്ന് കരുതിയതാ.:എന്നാലും ഇത് കണ്ടപ്പോ എഴുതാതിരിക്കാന്‍ തോന്നിയില്ല.
കോൺഗ്രസിലെ പുന:സംഘടന എന്നു വച്ചാൽ കസേരകളിയാണ്. പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കസേര മാറികളിക്കും. തോറ്റവർ ജയിച്ചവരെ നോക്കി കൊഞ്ഞനം കുത്തും ഖൊ ഖൊ വിളിക്കും. കണ്ണുരുട്ടും.
പതിവിന് വിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ല. കെ പി സി സി പ്രസിഡന്റിനേയും, പ്രതിപക്ഷ നേതാവിനേയും മാറ്റി പ്രതിഷ്ടിച്ചപ്പോൾ രണ്ട് അധികാര കേന്ദ്രങ്ങൾ കൂടി കോൺഗ്രസിൽ ഉണ്ടായി. അവർ അവരുടെ ഇഷ്ടക്കാരെ താഴെ കമ്മറ്റികളിൽ ഉൾപ്പെടുത്തി. കാൽ നൂറ്റാണ്ടുകാലമായി അധികാരം കൊണ്ട് സംഘടന കൈപ്പിടിയിലാക്കി വച്ചിരുന്നവർ ഒക്കെ കൂടിയാലോചന മുറിക്ക് പുറത്ത് കരയുന്നു, വിതുമ്പുന്നു.
കോൺഗ്രസിൽ ജനാധിപത്യം തിരിച്ചു കൊണ്ടുവരണം. അതിനുള്ള ധൈര്യം കുമ്പക്കുടി സുധാകരൻ കാണിച്ചാൽ അത് മാറ്റമാണന്നു പറയാം. പുന:സംഘടന പുതിയ ഗ്രൂപ്പുകൾ ഉണ്ടാക്കിയുള്ള വീതം വയ്പ്പു തന്നെയായിപ്പോയി. പിണറായി വിജയനേയും, സി പി ഐ എം നേയും നേരിടാനൊന്നും ഇതു പോര.
Post Your Comments