തിരുവനന്തപുരം : സംഘടനാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സാഹചര്യത്തിൽ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതില്‍ നേതാക്കളെ വിലക്കി കെപിസിസി. വിലക്ക് ലംഘിച്ച് ചര്‍ച്ചകളില്‍ പങ്കെടുത്താല്‍ നടപടി ഉണ്ടാകുമെന്നും കെപിസിസി മുന്നറിയിപ്പ് നൽകി.
ഡിസിസി അധ്യക്ഷ നിയമനത്തില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് തീരുമാനം. നേതൃത്വത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതികരിക്കരുതെന്ന നിര്‍ദ്ദേശവും കെപിസിസി നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്.
വിഷയത്തില്‍ അനില്‍ ബോസ് പ്രതികരിച്ചത് ഇങ്ങനെ:
‘ഇന്നലെവരെ പാര്‍ട്ടിയുമായി ബന്ധപ്പെട്ടതും, അല്ലാത്തതുമായ വിഷയങ്ങളില്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഉള്‍പ്പാര്‍ട്ടി രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വരുന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലുള്ള പുതു ചര്‍ച്ചകളില്‍ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കേണ്ടതില്ല എന്ന തീരുമാനം കെ.പി.സി.സി. കൈക്കൊണ്ടിട്ടുള്ളതാകുന്നു. ആകയാല്‍ ഇന്ന് പങ്കെടുക്കാമെന്ന് ഏറ്റിരുന്ന മനോരമ കൗണ്ടര്‍ പോയിന്റ്, 24 ന്യൂസ് ഡിബേറ്റ് എന്നിവയില്‍ പങ്കെടുക്കാന്‍ കഴിയില്ല. പാര്‍ട്ടി ഔദ്യോഗിക തീരുമാനപ്രകാരമാണ് ഏറ്റ കാര്യങ്ങളില്‍ നിന്ന് മാറേണ്ടി വരുന്നത്’.TAGS:
Post Your Comments