ദുബായ്: പഠനത്തിൽ മിടുക്കനായ എമിറേറ്റി വിദ്യാർത്ഥിയുടെ ആഗ്രഹം സഫലീകരിച്ച് ദുബായ് പോലീസ്. മന ഇബ്രാഹിം അഹമ്മദ് അബ്ദുള്ള എന്ന 11 വയസ്സുകാരന്റെ ആഗ്രഹമാണ് ദുബായ് പോലീസ് സാക്ഷാത്ക്കരിച്ച് നൽകിയത്. പഠനത്തിൽ സമർത്ഥനായ ഇബ്രാഹിം അഹമ്മദിന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു സ്വന്തമായി ഒരു കുതിരയെ വാങ്ങുക എന്നത്. ഈ സ്വപ്‌നമാണ് ദുബായ് പോലീസ് സഫലമാക്കിയത്. ഇബ്രാഹിം അഹമ്മദിന് ദുബായ് പോലീസ് കുതിരയെ സമ്മാനമായി വാങ്ങി നൽകുകയായിരുന്നു.
Read Also: ശ്രീരാമനോടുള്ള ഭക്തിയും സ്‌നേഹവും കൊണ്ടാണ് എന്റെ പേര് പിറന്നത് : രാഷ്ട്രപതി രാംനാഥ് കോവിന്ദ്
ഇബ്രാഹിമിന്റെ മാതാവാണ് ഇത്തരമൊരു ആഗ്രഹത്തെ കുറിച്ച് പോലീസിനെ അറിയിച്ചത്. തന്റെ മകൻ പഠനത്തിൽ മിടുക്കനാണെന്നും ഒരു കുതിരയെ സ്വന്തമാക്കുകയാണ് അവന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും മാതാവ് പോലീസിനെ അറിയിച്ചു. തുടർന്നാണ് പോലീസ് ഇബ്രാഹിം അഹമ്മദിന് കുതിരയെ സമ്മാനിക്കാൻ തീരുമാനിച്ചത്. ഇനിയും പഠനത്തിൽ മികവ് തുടരണമെന്ന് പോലീസ് ഉദ്യോഗസ്ഥർ ഇബ്രാഹിമിനോട് ആവശ്യപ്പെട്ടു.
കുതിരയുടെ ഉടമസ്ഥാവകാശം ഇബ്രാഹിമിന്റെ പേരിലേക്ക് പേരിലേക്ക് പോലീസ് രജിസ്റ്റർ ചെയ്ത് നൽകിയിട്ടുണ്ട്. കുതിരയെ പരിപാലിക്കാനായി പോലീസ് ഇബ്രാഹിമിന് പരിശീലനവും നൽകി. ദുബായ് പോലീസിന്റെ സന്മനസിന് ഇബ്രാഹിം അഹമ്മദിന്റെ പിതാവ് നന്ദി അറിയിച്ചു.
Post Your Comments