Latest NewsNewsIndiaInternational

ലോകത്തിലെ ഏറ്റവുമധികം സുരക്ഷാക്യാമറകളുള്ള നഗരം ഡൽഹി?: ചൈനയെ പിന്നിലാക്കിയ നേട്ടം അറിയിച്ച് കെജരിവാൾ

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവുമധികം സുരക്ഷാക്യാമറകളുള്ള നഗരമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ഡൽഹി. ലണ്ടന്‍, ഷാന്‍ഘായ്, സിംഗപ്പൂര്‍, ന്യൂയോര്‍ക്ക്, ബെയ്ജിംഗ് തുടങ്ങിയ നഗരങ്ങളെയെല്ലാം പിന്നിലാക്കിക്കൊണ്ടാണ് ഡൽഹി ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. കംപാരിടെക്കിന്റെ കണ്ടുപിടുത്തത്തിലാണ് ഡൽഹി ഒന്നാം സ്ഥാനം നേടിയെടുത്തത്. ചൈന അടക്കമുള്ള നഗരങ്ങളെ പിന്നിലാക്കി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സോഷ്യൽ മീഡിയയിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ദൗത്യം കൈവരിച്ചതിന് സിറ്റി ഓഫീസർമാർക്കും എഞ്ചിനീയർമാർക്കും അഭിനന്ദനം അറിയിച്ചു രംഗത്ത് വരികയും ചെയ്തു.

Also Read:ഇന്ത്യയുടെ സംസ്‌കാരവും ആത്മീയതയും ലോകവ്യാപകമായി പ്രചാരം നേടുന്നു: മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി

‘ലോകമെമ്പാടുമുള്ള ചതുരശ്ര മൈലിൽ ഏറ്റവും കൂടുതൽ സിസിടിവി ക്യാമറകളുള്ള ഷാങ്ഹായ്, ന്യൂയോർക്ക്, ലണ്ടൻ തുടങ്ങിയ നഗരങ്ങളെ ഡൽഹി തോൽപ്പിച്ചുവെന്ന് പറയുന്നതിൽ ഞാൻ അഭിമാനിക്കുന്നു. ആദ്യം ഡൽഹിയാണ്, 1826 ക്യാമറകളാണുള്ളത്, രണ്ടാമത് ലണ്ടനിൽ ഒരു ചതുരശ്ര മൈലിന് 1,138 ക്യാമറകളാണുള്ളത്. ഒരു ദൗത്യം പോലെ ഈ പദ്ധതിയിൽ പ്രവർത്തിക്കുകയും ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ നേട്ടം കൈവരിക്കുകയും ചെയ്ത ഡൽഹി സർക്കാരിന്റെ ഉദ്യോഗസ്ഥർക്കും എഞ്ചിനീയർമാർക്കും എന്റെ അഭിനന്ദനങ്ങൾ’, കെജരിവാൾ കുറിച്ചു.

ഓരോ മൈലിലിലും ദില്ലിയില്‍ നിരവധി സുരക്ഷാ ക്യാമറകളുണ്ട് എന്നാണ് പറയുന്നത്. ഡൽഹിയിൽ ഒരു ചതുരശ്ര മൈലിന് 1826.58 സിസിടിവികൾ ഉണ്ട്. രണ്ടാം സ്ഥാനത്തെത്തിയ ലണ്ടനില്‍ 1138.48 ക്യാമറകളാണ്. മൂന്നാം സ്ഥാനവും ഇന്ത്യയിലാണ്. ചെന്നൈയില്‍, 609.92 ക്യാമറകള്‍. നാലാം സ്ഥാനത്ത് ചൈനയിലെ ഷെന്‍ഷെന്‍ ആണ് 520.08 ക്യാമറകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button