
രണ്ട് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അമ്മ. കുഞ്ഞിനെ യുവതി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. തമിഴ്‌നാട് സെൻഞ്ചിയിൽ ആണ് സംഭവം. യുവതി തന്നെയാണ് വീഡിയോ പകർത്തിയത്. ഭർത്താവിനോടുള്ള ദേഷ്യത്തിന് സ്വന്തം കുഞ്ഞിന്റെ മുഖത്ത് ചുരുട്ടിപ്പിടിച്ച മുഷ്ടികൾ കൊണ്ട് യുവതി പലതവണ ഇടിക്കുകയായിരുന്നു. കുഞ്ഞിന്റെ മുഖത്ത് ഇടിക്കുകയും തൂക്കിയെടുത്ത് വലിക്കുന്നതും വീഡിയോയിൽ കാണാം. ഭർത്താവിനെ ഭീഷണിപ്പെടുത്താനായി പകർത്തിയ ദൃശ്യങ്ങൾ എങ്ങനെയോ ലീക്കായാണ്. വീഡിയോ പുറത്തുവന്നതോടെ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments