ന്യൂഡൽഹി: രാജ്യത്തെ ദേശീയ പാര്‍ട്ടികളില്‍ വരുമാനത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഭാരതീയ ജനതാപാര്‍ട്ടി. 3623.28 കോടി രൂപയാണ് 2019-20 സാമ്പത്തിക വര്‍ഷം പാര്‍ട്ടി വരുമാനം നേടിയത്. മൊത്തം വരുമാനത്തിന്റെ 45.57 ശതമാനം (1,651.022 കോടി രൂപ) മാത്രമാണ് ചെലവഴിച്ചത്. അതേസമയം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കാര്യം നേരെ മറിച്ചാണ്. കോൺഗ്രസിന്റെ വരുമാനം 682.21 കോടി രൂപയും ചെലവ് 998.15 കോടി രൂപയുമാണ്. ചെലവ് വരുമാനത്തേക്കാള്‍ 46.31 കോടി രൂപ കൂടി. ദേശീയ രാഷ്ട്രീയ പാർട്ടികളുടെ വരുമാനവും ചെലവും വിശകലനം ചെയ്യുന്ന എഡിആർ റിപ്പോർത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2019-20 സാമ്പത്തിക വർഷത്തിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൊത്തം വരുമാനം 143.676 കോടി രൂപയാണ്. അതിൽ 107.277 കോടി രൂപ (74.67%) ചെലവഴിക്കുകയും ചെയ്തു. ദേശീയ പാർട്ടികളായ ബിജെപി, ഐഎൻസി, സിപിഎം, എൻസിപി, ബിഎസ്പി, എഐടിസി, സിപിഐ എന്നിവയുടെ ആകെ വരുമാനം 4,758.206 കോടി രൂപയാണ്.
പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെയെല്ലാം പ്രധാന വരുമാന മാര്‍ഗം ഇലക്ടറല്‍ ബോണ്ടുകളാണ്. ഇലക്ടറല്‍ ബോണ്ടുകളിലൂടെ ബിജെപി സംഭാവനയായി നേടിയത് 2555 കോടി രൂപയാണ്. ഐഎൻസിക്ക് 317.86 കോടി രൂപയും എഐടിസിക്ക് 100.46 കോടി രൂപയും എൻസിപിക്ക് 20.50 കോടി രൂപയും ലഭിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ ആകെ വരുമാനത്തിന്റെ 76.15 ശതമാനവും ബിജെപി നേടിയതാണ്. 2018-19 വര്‍ഷം ബിജെപിയുടെ വരുമാനം 2410.08 കോടി രൂപയായിരുന്നു. 50 ശതമാനം വളർച്ചയാണ് 2019-20 വര്‍ഷം ഉണ്ടായിരിക്കുന്നത്. 2018-19 സാമ്പത്തിക വർഷത്തിൽ 2,410.08 കോടി രൂപയിൽ നിന്ന് 2019-20 സാമ്പത്തിക വർഷത്തിൽ 3,623.28 കോടി രൂപയായി.
Also read:തകിടം മറിഞ്ഞ് സംസ്ഥാനത്തെ ആരോഗ്യ മേഖല: സമയത്ത് ചികിത്സ കിട്ടാതെ വീട്ടിൽ മരിച്ചത് 444 കോവിഡ് രോഗികൾ
ബിജെപി കുതിച്ച് ചാട്ടം നടത്തിയപ്പോൾ കോൺഗ്രസ് കൂപ്പുകുത്തുകയാണ് ചെയ്തത്. കോണ്‍ഗ്രസിന്റെ വരുമാനം ഇക്കാലയളവില്‍ 25.69 ശതമാനം കുറഞ്ഞു. 2018-19 ല്‍ 918.03 കോടി രൂപ വരുമാനം പാര്‍ട്ടി നേടിയിരുന്നു. കോൺഗ്രസ് പാർട്ടിയുടെ വരുമാനം 2018-19 സാമ്പത്തിക വർഷത്തിൽ 918.03 കോടി രൂപയിൽ നിന്ന് 25.69 ശതമാനം കുറഞ്ഞ് (235.82 കോടി രൂപ) 2019-20 സാമ്പത്തിക വർഷത്തിൽ 682.21 കോടി രൂപയായി താഴ്ന്നു . 2018-19 ല്‍ 50.71 കോടി രൂപ വരുമാനം നേടിയ പാര്‍ട്ടി 2019-20 ല്‍ 68.77 ശതമാനം വളര്‍ച്ചയോടെ 85.58 കോടി രൂപ നേടി.
2019-20 ല്‍ സിപിഎം സംഭാവനകളിലൂടെ നേടിയത് 93 കോടി രൂപയാണ്. സിപിഐ 3 കോടി രൂപയും നേടി. ബിജെപി ചെലവിട്ട പണത്തില്‍ 1352.93 കോടി രൂപയും തെരഞ്ഞെടുപ്പുകള്‍ക്കായാണ്. അഡ്മിനിസ്‌ട്രേറ്റീവ് ചെലവിനത്തില്‍ 161.54 കോടി രൂപയും ചെലവഴിച്ചു. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചെലവ് 864.03 കോടി രൂപയാണ്. അഡ്മിനിസ്‌ട്രേറ്റീവ് ചെലവുകള്‍ക് 99.4 കോടി രൂപയും. 2014 മുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍, വരവ് ചെലവ് സംബന്ധിച്ച ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കിയിരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് നല്‍കിയിരുന്നു.
Post Your Comments