തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന് പിന്നാലെ സംസ്ഥാന സർക്കാരിന് തലവേദനയായി പുതിയ മരണകണക്കുകൾ. സംസ്ഥാനത്ത് 1795 കോവിഡ് രോഗികൾ സമയത്ത് ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിനെ തുടർന്ന് മരണമടഞ്ഞതായി അവലോകന റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 444 പേർ ഹോം ഐസൊലേഷനിൽ കഴിഞ്ഞിരുന്നവരാണ് എന്നത് ആരോഗ്യവകുപ്പിനെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്.
ഇതോടെ ഹോം ഐസൊലേഷനിൽ കഴിയുന്ന മറ്റ് രോഗങ്ങളുള്ള കോവിഡ് രോഗികളോട് അടിയന്തിരമായി പരിശോധന നടത്താനും ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറാനും അധികൃതർ ആവശ്യപ്പെട്ടു. പ്രമേഹം ഹൈപ്പർടെൻഷൻ തുടങ്ങിയ മറ്റ് രോഗങ്ങളുള്ളവർക്കാണ് നിർദേശം നൽകിയിരിക്കുന്നത്. അതോടൊപ്പം സംസ്ഥാനത്തെ കോവിഡ് റാപ്പിഡ് റെസ്പോൺസ് ടീമിനോട് കുറച്ചു കൂടി സജീവമാകാനും ഇത്തരം രോഗങ്ങളുള്ളവർക്ക് പ്രത്യേക പരിഗണന നൽകാനും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments