Latest NewsNewsIndia

വാക്‌സിൻ നിർമ്മാണത്തിനായി അന്താരാഷ്ട്ര പങ്കാളിത്തം തേടി ഭാരത് ബയോടെക്

ന്യുഡൽഹി: കോവിഡ് വൈറസിനെതിരെ തങ്ങൾ വികസിപ്പിച്ച വാക്സിൻ നിർമിക്കാൻ അന്താരാഷ്ട്ര തലത്തിൽ പങ്കാളികളെ തേടി ഭാരത് ബയോടെക്. ദേശീയ മാദ്ധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. രാജ്യത്തിനകത്തും പുറത്തും കൊവാക്‌സിൻ വേണ്ടവർക്ക് അത് കൃത്യമായി ലഭ്യമാക്കുവാൻ സാധിക്കുന്ന വിധത്തിലുളള നിർമ്മാണ പങ്കാളികളെയാണ് കമ്പനി ഇപ്പോൾ തേടുന്നതെന്നാണ് വിവരം.

Read Also: ഡ്രോൺ ആക്രമണം നടത്തിയത് സ്‌ഫോടക വസ്തുക്കൾ നിറച്ച ട്രക്കിന് നേരെ: ഐഎസ് ഭീകരനെ കൊലപ്പെടുത്താൻ കഴിഞ്ഞതായി യുഎസ്

രാജ്യത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രണ്ടാമത്തെ കോവിഡ് വാക്സിനാണ് ഭാരത് ബയോടെക്കിന്റെ കോവാക്സിൻ. എന്നാൽ, ഭാരത് ബയോടെക്കിന് തങ്ങളുടെ വിതരണരംഗം ശക്തിപ്പെടുത്താൻ സാധിച്ചില്ലെന്ന തരത്തിലുള്ള ആരോപണം ഉയരുന്നുണ്ട്. കേന്ദ്രസർക്കാർ ആവശ്യപ്പെട്ട അത്രയും വാക്സിൻ വിതരണം ചെയ്യുന്നതിൽ കമ്പനി പരാജയപ്പെട്ടതിന് കാരണം ഉത്പാദനം കൂട്ടാൻ കഴിയാതിരുന്നതാണെന്നാണ് റിപ്പോർട്ട്.

അതേസമയം ഭാരത് ബയോടെക്കിന്റെ ഗുജറാത്തിലെ പ്ലാന്റിൽ നിന്നുള്ള ആദ്യ ബാച്ച് കോവാക്‌സിൻ ഇന്ന് പുറത്തിറക്കിയിരുന്നു. കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് വാക്‌സിൻ പുറത്തിറക്കിയത്. ഗുജറാത്തിലെ ഭരൂപ് ജില്ലയിലെ അങ്കലേശ്വറിലാണ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്.

Read Also: രാത്രി കർഫ്യൂ പ്രഖ്യാപിച്ചതോടെ കൊറോണ വൈറസ് സമൂഹം തന്നെ ഒന്നാകെ വിരണ്ടിരിക്കുകയാണ്: ഷിബു ബേബി ജോൺ

shortlink

Related Articles

Post Your Comments

Related Articles


Back to top button