ലക്നൗ : ഒളിമ്പിക്സിൽ ഇന്ത്യയുടെ അഭിമാനമുയർത്തിയ കായിക ഇനമായ ഗുസ്തിയുടെ സ്പോൺസർഷിപ്പ് ഏറ്റെടുത്ത് യോഗി സർക്കാർ. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത് ദേശീയ ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷനായ ബ്രിജ് ഭൂഷൺ ശരണാണ്.
ഗുസ്തിയുടെ സ്പോൺസർഷിപ്പ് സംബന്ധിച്ച ചർച്ചയ്ക്കായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമീപിച്ചതെന്നും അദ്ദേഹം വളരെ സന്തോഷപൂർവം അപേക്ഷ അംഗീകരിച്ചുവെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു.
2032 ഒളിമ്പിക്സ് വരെ ഇന്ത്യയിലെ ഗുസ്തി താരങ്ങളുടെ പരിശീലനത്തിനായി 170 കോടി രൂപ ചിലവിടുമെന്ന് യുപി സർക്കാർ അറിയിച്ചു. രാജ്യത്തെ ഹോക്കി ടീമിനെ ഒഡീഷ സ്പോൺസർ ചെയ്യുന്നതാണ് സർക്കാർ മാതൃകയാക്കിയത്.
Post Your Comments