ThrissurNattuvarthaKeralaNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വർഷങ്ങളോളം പീഡിപ്പിച്ചു: പോക്സോ കേസിൽ യുവാവ്​ അറസ്റ്റിൽ

വീട്ടുകാരില്ലാത്ത സമയത്ത് പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് ഇയാൾ പീഡിപ്പിച്ചിരുന്നത്

കൊടുങ്ങല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വർഷങ്ങളോളം പീഡിപ്പിച്ച കേസിൽ യുവാവ് പോക്സോ നിയമപ്രകാരം പോലീസ് പിടിയിലായി. ശ്രീനാരായണപുരം ആല കൊച്ചാറ വീട്ടിൽ ജിഷ്ണു (24) വിനെയാണ് മതിലകം സിഐ ടികെ ഷൈജുവും സംഘവും അറസ്റ്റ് ചെയ്തത്. ഫേസ്ബു ക്കിലൂടെയാണ് ​യുവാവ് പെൺകുട്ടിയുമായി അടുത്തത്.

വീട്ടുകാരില്ലാത്ത സമയത്ത് പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് ഇയാൾ പീഡിപ്പിച്ചിരുന്നത്. നാലു വർഷത്തോളമായി ഇയാൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു വരികയായിരുന്നുവെന്നും തന്റെ ഇംഗിതത്തിന് വഴങ്ങാൻ ഇയാൾ പെൺകുട്ടിയെ തുടർച്ചയായി ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് അറിയിച്ചു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് അറസ്റ്റ് ചെയ്ത പ്രതിയെ പോലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button