Latest NewsNewsInternational

വെള്ളിയാഴ്‌ച്ച പ്രാർത്ഥന : അഫ്ഗാൻ ഇമാമുമാർക്ക് പ്രത്യേക നിർദ്ദേശങ്ങളുമായി താലിബാൻ ഭീകരർ

കാബൂൾ : കാബൂളിലെ ഹമീദ് കർസായി വിമാനത്താവളത്തിന് പുറത്ത് നടന്ന ചാവേർ ബോംബാക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് ശേഷമാണ് താലിബാന്റെ പുതിയ നിർദേശം.

Read Also : കാമുകിയുമായി സുരക്ഷിതമായ ലൈംഗിക ബന്ധം ഉറപ്പാക്കാന്‍ സ്വകാര്യഭാഗത്ത് വീര്യം കൂടിയ പശ തേച്ച യുവാവിന് ദാരുണാന്ത്യം  

വെള്ളിയാഴ്‌ച്ച പ്രാർത്ഥനകളിൽ ഭരണാധികാരികളെ അനുസരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് പ്രസംഗിക്കണമെന്നാണ് പ്രാദേശിക ഇമാമുമാർക്ക് താലിബാൻ നിർദേശം നൽകിയത്. കാബൂളിലെയും പ്രവിശ്യകളിലെയും എല്ലാ ഇമാമുകളും ഇസ്ലാമിക വ്യവസ്ഥ പ്രോത്സാഹിപ്പിക്കുകയും ഐക്യം ആവശ്യപ്പെടുകയും ചെയ്യണമെന്ന് താലിബാൻ നേരത്തേ ആവശ്യപ്പെട്ടിരുന്നു .

ആഗസ്ത് 15 ന് കാബൂൾ പിടിച്ചടക്കിയതിന് ശേഷമുള്ള ആദ്യ വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്ക് മുമ്പ് രാജ്യം വിട്ടുപോകാൻ ശ്രമിക്കരുതെന്ന് ആളുകളോട് നിർദേശിക്കണമെന്ന് താലിബാൻ അഫ്ഗാൻ ഇമാമുമാരോട് ആവശ്യപ്പെട്ടിരുന്നു . മാത്രമല്ല താലിബാനെ കുറിച്ചുള്ള നിഷേധാത്മക റിപ്പോർട്ടുകൾ ചെറുക്കാനും ഇമാമുമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button