വണ്ടി മോഡിഫൈ ചെയ്ത കുറ്റത്തിന് പ്രമുഖ യൂട്യൂബർമാരായ ഈ ബുൾ ജെറ്റ് സഹോദരന്മാരെ മോട്ടോർ വാഹന നിയമ പ്രകാരം പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. വാഹനം മോഡിഫൈ ചെയ്തതിനു പിഴയടയ്ക്കാൻ എം വി ഡി ആവശ്യപ്പെട്ടപ്പോൾ ഇതിനു വിസമ്മതിച്ച ഇവർ പ്രതിഷേധം അറിയിക്കുകയും വിവരം സോഷ്യൽ മീഡിയകളിൽ പങ്കുവെക്കുകയും ചെയ്തു. ഇതോടെ ഇവരെ കസ്റ്റഡിയിലെടുക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ മാറി. പിന്നീട് ഇവരെ കോടതി ജാമ്യത്തിൽ വിടുകയായിരുന്നു.
ജാമ്യത്തിലിറങ്ങിയ ശേഷം പോലീസിനെതിരെ ഇവർ രംഗത്ത് വന്നിരുന്നു. 200 കോടി രൂപക്ക് പുതിയ വക്കീലിനെ വെച്ചെന്ന ഇവരുടെ ഏറ്റവും പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. എന്നാൽ, ഇതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. സഹോദരന്മാർക്കെതിരെ നിരവധി ആളുകൾ രംഗത്ത് വന്നു. ഈ ബുൾ ജെറ്റ് സഹോദരന്മാരിൽ ഒരാളുടെ കഴുത്തിലെ ബെൽറ്റ് ചൂണ്ടി കാട്ടി ഒരാൾ രംഗത്ത് വന്നത്. തുടക്കത്തിൽ ഇവർക്കുണ്ടായിരുന്ന പിന്തുണ ഇപ്പോൾ ഇല്ലെന്നാണ് വാദം.
Also Read:ഹരിതയുടെ പുറകെ നടക്കാൻ നിങ്ങൾക്ക് നാണമില്ലേ?: മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് പി.എം.എ സലാം
പരിക്ക് പറ്റിയത്തിന് ശേഷം കഴുത്തിൽ ഇദ്ദേഹത്തിന് ഒരു ബെൽറ്റ് ഉണ്ടായിരുന്നുവെന്നും എന്നാൽ രണ്ടാഴ്ച്ച കഴിഞ്ഞിട്ടും ഇത് ഇതുവരെ ഊരിയില്ലെന്നും ഒരാൾ ചൂണ്ടിക്കാണിക്കുന്നു. ഇത്രയും നാൾ ഇടേണ്ടതുണ്ടോയെന്നും മലയാളികൾ പൊട്ടന്മാർ അല്ലെന്നുമാണ് സഹോദരന്മാരെ വിമർശിച്ച് വരുന്ന കമന്റുകൾ. ‘ഈ കഴുത്തിൽ ഇടുന്ന സംഭവം ഇങ്ങനെ 13 ഇഞ്ചിന്റെ വീലിൽ 18 ന്റെ ടയർ ഇട്ടപോലെ ലൂസ് ആക്കി ഇടുന്ന പതിവ് ഉണ്ടോ? പോലീസ് തല്ലി ചതച്ചു എന്ന് സിമ്പതി കാണിക്കാൻ ഇട്ടിരിക്കുന്നതാണ്. ഇതിപ്പോൾ രണ്ടാഴ്ച കഴിഞ്ഞു. ഇതുവരെ അഴിച്ച് മാറ്റിയിട്ടില്ല. ഒറിജിനാലിറ്റി കൂടിപ്പോയോ? സാധാരണ ഇത് ധരിക്കുന്നവർ ഷർട്ട് ആണിടുക. ഇത് കാണുന്ന മലയാളികൾ പൊട്ടന്മാരാണോ?’ എന്നാണു യൂട്യൂബർമാർക്കെതിരെ ഉയരുന്ന പ്രധാന ആരോപണം.
Post Your Comments