ലക്‌നൗ :ഉത്തർപ്രദേശിലെ കുപ്രസിദ്ധ ഗുണ്ടാനേതാവായ മുക്താർ അൻസാരിയുടെ സഹോദരൻ സിഖബത്തുള്ള അൻസാരിയും അനുയായികളും സമാജ്‍വാദി പാർട്ടിയിൽ ചേർന്നു. പാർട്ടി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവ് ലക്‌നൗവിൽ നടന്ന ചടങ്ങിൽവെച്ച് അംഗത്വം നൽകി.
2022-ൽ നടക്കാനിരിക്കുന്ന നിയമയഭ തെരഞ്ഞെടുപ്പിൽ യുപിയിൽനിന്ന് യോഗി ആദിത്യനാഥിനെ പുറത്താക്കി സമാജ്‍വാദി പാർട്ടിയെ അധികാരത്തിലെത്തിച്ച് അഖിലേഷ് യാദവിനെ മുഖ്യമന്ത്രി ആക്കുന്നതുവരെ തനിക്ക് വിശ്രമമില്ലെന്ന് സിഖബത്തുള്ള പറഞ്ഞു.
Read Also : ഒളിമ്പിക്‌സിൽ ഇന്ത്യയുടെ അഭിമാനമുയർത്തിയ കായിക ഇനമായ ഗുസ്തിയുടെ സ്‌പോൺസർഷിപ്പ് ഏറ്റെടുത്ത് യോഗി സർക്കാർ
ഗുണ്ടാനേതാവായ മുക്താർ അൻസാരിയും മറ്റോരുസഹോദരൻ അഫ്‌സൽ അൻസാരിയും മായാവതിയുടെ ബി. എസ്. പിക്കൊപ്പമാണ്. മുലായം സിംഗ് യാദവ് പാർട്ടി പ്രസിഡന്റായിരുന്ന സമയത്ത് ഇവർ രണ്ട് പേരും എസ്. പിയിലായിരുന്നു. കൂട്ടബലാത്സംഗം, കൊലപാതകം, തട്ടിക്കൊണ്ട് പോകൽ, വർഗ്ഗീയ കലാപം സൃഷ്ടിക്കൽ തുടങ്ങിയ നിരവധി കേസുകളിൽ പ്രതികളാണിവർ.
Post Your Comments