ടെഹ്‌റാൻ: ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ഇറാനിൽ. പ്രാദേശിക ഉച്ചകോടിയിൽ പങ്കെടുക്കാനായാണ് അദ്ദേഹം ഇറാനിലെത്തിയത്. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ ലഘൂകരിക്കാനായാണ് പ്രാദേശിക ഉച്ചകോടി നടത്തുന്നത്. ഉന്നത പ്രതിനിധി സംഘത്തിനൊപ്പമാണ് ദുബായ് ഭരണാധികാരി ഇറാനിലെത്തിയത്.
Read Also: അതിഭീകരമായ ഒരു കൂട്ടക്കൊലയുടെ കഥ: കൊന്നുതള്ളിയത് 10 ലക്ഷം പേരെ, സന്തോഷ് ജോർജ് കുളങ്ങര
യുഎഇ ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, ക്യാബിനറ്റ് കാര്യമന്ത്രി ബിൻ അബ്ദുള്ള അൽ ഗെർഗാവി, യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ് എന്നിവരാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുിനൊപ്പമുള്ള ഉന്നത പ്രതിനിധി സംഘം.
ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദൽ ഫത്താഹ് സിസി, ജോർദാൻ രാജാവ് അബ്ദുള്ള, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തുടങ്ങിയവർ ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണ് വിവരം. വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ഉ്ച്ചകോടിയിൽ പങ്കെടുക്കുമെന്ന് സൗദി അറേബ്യയും അറിയിച്ചിട്ടുണ്ട്. പ്രാദേശിക ജലപ്രതിസന്ധി, യമൻ യുദ്ധം, ലെബനന്റെ തകർച്ച തുടങ്ങിയ വിഷയങ്ങൾ ഉച്ചകോടിയിൽ ചർച്ച ചെയ്യും.
Post Your Comments