Latest NewsNewsInternational

കോവിഡ് 19: നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുമായി സൗദി

ഇത്രയും യാത്രക്കാരെ ഇപ്പോള്‍ അനുവദിക്കുന്നത്. മുഴുവന്‍ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കുന്നതോടെ മൊത്തം സീറ്റിങ് കപ്പാസിറ്റി 3,72,000 ആയി ഉയരും.

റിയാദ്: കൊവിഡ് വൈറസ് വ്യാപന ഭീഷണി കുറയുന്ന സാഹര്യത്തില്‍ സൗദിയില്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്തുന്നു. സെപ്തംബര്‍ ഒന്ന് മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകളില്‍ മുഴുവന്‍ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കും. സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അനുവാദത്തോടെയാണ് ഇത്തരത്തില്‍ തീരുമാനമെടുത്തതെന്ന് സൗദി എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.

Read Also: സർക്കാരിന്റെ അശാസ്ത്രീയമായ ‘പൂട്ടിയിടലി’ൽ ജീവനൊടുക്കിയത് 18 പേർ: പ്രതിസന്ധികൾ അതിജീവിക്കാനാവാതെ കേരളം

നിലവില്‍ 50 ശതമാനം സീറ്റുകളില്‍ മാത്രമാണ് യാത്രക്കാരെ അനുവദിക്കുന്നത്. അത് 100 ശതമാനമായി അടുത്തമാസം ഉയര്‍ത്തും. സൗദി എയര്‍ലൈന്‍സ് രാജ്യത്തിനുള്ളില്‍ വിവിധ ഭാഗങ്ങളിലേക്ക് നടത്തുന്ന സര്‍വീസുകളിലായി മൊത്തം രണ്ടര ലക്ഷം സീറ്റുകളാണ് നിലവിലുള്ളത്. ഇത്രയും യാത്രക്കാരെ ഇപ്പോള്‍ അനുവദിക്കുന്നത്. മുഴുവന്‍ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കുന്നതോടെ മൊത്തം സീറ്റിങ് കപ്പാസിറ്റി 3,72,000 ആയി ഉയരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button