Latest News

‘ഭാവനാ സമൃദ്ധമായ സുഡാപ്പി സാഹിത്യം എഴുതി നിറച്ചിട്ടുള്ള വാര്യംകുന്നന്റെ ആ ഡയലോഗിന്റെ തെളിവ് 1921 സിനിമ’- ശങ്കു ടി ദാസ്

ഇങ്ങനെയൊന്നും പറയാൻ പോന്ന ഒരാളേ ആയിരുന്നില്ല വാര്യംകുന്നൻ. അയാളൊരു ഭീരുവും നെറികെട്ടവനുമായിരുന്നു.

കൊച്ചി: വാരിയം കുന്നത്ത് ഹാജിയുടെ മരണ സമയത്ത് എന്റെ കണ്ണുകൾ കെട്ടാതെ മുന്നിൽ നിന്ന് വെടിവെച്ചു കൊല്ലണമെന്ന് അദ്ദേഹം പറഞ്ഞതായുള്ള വാചകങ്ങൾക്ക് ആകെയുള്ള തെളിവ് 1921 എന്ന മമ്മൂട്ടി ചിത്രം മാത്രമാണെന്ന് ശങ്കു ടി ദാസ്. മറിച്ച് തെളിയിക്കാൻ വെല്ലുവിളിച്ചു ശങ്കുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുകയാണ്.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

വാര്യംകുന്നൻ ബ്രിട്ടീഷുകാരോട് പറഞ്ഞതായി പ്രചരിപ്പിക്കപ്പെടുന്ന വാചകങ്ങൾ ആണിത്.
പൂർണ്ണ ഉത്തരവാദിത്വത്തോടെ ഞാൻ വെല്ലുവിളിക്കുക ആണ്.
1988ൽ ടി. ദാമോദരൻ തിരക്കഥ എഴുതി ഐ.വി. ശശി സംവിധാനം ചെയ്ത “1921” എന്ന സിനിമ പുറത്തിറങ്ങും മുൻപ് വാര്യംകുന്നൻ ഇങ്ങനെ പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും ഒരു റെഫറൻസ് കാണിച്ചു തരാൻ പറ്റുമോ?
സാധിക്കില്ല.

കാരണം അങ്ങനെയൊരു സംഭവം ചരിത്രത്തിൽ നടന്നിട്ടേയില്ല.
ഇ.എം.എസ് മുതൽ എം.ജി.എസ് നാരായണൻ വരെ എഴുതിയ ലഹളയുടെ ചരിത്രത്തിൽ ഇതില്ല.
അക്കാലത്ത് ജീവിച്ച മാധവൻ നായരും കെ.പി. കേശവ മേനോനും ബ്രഹ്മദത്തൻ നമ്പൂതിരിയും ചേറ്റൂർ ഗോപാലൻ നായരും എഴുതിയ ചരിത്രത്തിൽ ഇതില്ല.
പിൽക്കാലത്ത് ചരിത്രം എഴുതിയ കെ.എൻ. പണിക്കരും എം. ഗംഗാധരനും വരെ ഇങ്ങനെയൊരു കാര്യം അറിഞ്ഞിട്ടില്ല.

ചുരുക്കത്തിൽ ആധികാരികമായ ഒരു ചരിത്ര പുസ്തകത്തിലും പരാമർശിക്കാത്ത യാതൊരു രേഖയിലും ഇടം പിടിക്കാത്ത വിശ്വാസ്യ യോഗ്യമായ ഒരു റെഫറൻസ് പോലുമില്ലാത്തൊരു കള്ള കഥയാണ് ഇത്.
ഭാവനാ സമൃദ്ധമായ സുഡാപ്പി സാഹിത്യം എഴുതി നിറച്ചിട്ടുള്ള വാര്യംകുന്നന്റെ വിക്കിപീഡിയ പേജിൽ ഈ വാചകങ്ങൾക്ക് 68, 69 എന്ന നമ്പറുകളിൽ ആയി റെഫറൻസ് കൊടുത്തിട്ടുള്ളത് ആർ.എച്. ഹിച്ച്കോക്കിന്റെ മലബാർ റിബല്യൻ, പേജ് 102 എന്നും കെ. മാധവൻ നായരുടെ മലബാർ കലാപം എന്നുമാണ്.

ഹിച്ച്കോക്കിന്റെ പുസ്തകത്തിന്റെ 102ആം പേജ് ഞാനിതിൽ ഒന്നാം കമന്റ് ആയി ഇടാം.
അതിലിങ്ങനെ ഒരു വാചകമേ ഇല്ല.
തമാശ എന്താണെന്ന് വെച്ചാൽ, ഇതേ ഹിച്ച്കോക്കിന്റെ പുസ്തകത്തിലെ 186, 187 പേജുകളിൽ ആണ് ഈ വാര്യംകുന്നന്റെ മൊഴി ഉള്ളത് എന്നതാണ്.
അതിലാണ് അയാൾ എനിക്ക് ഖിലാഫത്തുമായി യാതൊരു ബന്ധവുമില്ല, അകാരണമായി എന്റെ പേരിൽ പുറപ്പെടുവിച്ച വാറന്റ് പിൻവലിക്കണമെന്ന് സായിപ്പിനെ നേരിൽ കണ്ടു പറയാൻ വന്ന വഴിക്ക് ഞാൻ ലഹളക്കാരുടെ കൂട്ടത്തിൽ അബദ്ധത്തിൽ പെട്ടു പോയതാണ്, ഞാൻ വെറും നിരപരാധി ആണ് എന്നൊക്കെ പറയുന്നത്.

അത് ചൂണ്ടി കാണിക്കുമ്പോൾ ബ്രിട്ടീഷുകാരൻ എഴുതിയ പുസ്തകത്തിലെ മൊഴിക്ക് എന്ത് വിശ്വാസ്യത എന്ന് ചോദിക്കുന്നവരാണ്, അതേ പുസ്തകത്തെ വ്യാജ റെഫറൻസായി ഉന്നയിച്ച് ഇല്ലാത്തൊരു വാചകം അതിൽ ഉണ്ടെന്ന് ആരോപിക്കുന്നത്.
മാധവൻ നായരുടെ പുസ്തകം പിന്നെ ഇതിനകം മലയാളികൾ എല്ലാം വായിച്ചിട്ടുള്ളത് കൊണ്ട് അതിലങ്ങനെ ഒരു വാചകം ഇല്ലെന്ന് പ്രത്യേകം പറയണ്ടല്ലോ.
അതായത് ഈ വാചകങ്ങൾക്ക് പറയുന്ന രണ്ട് റെഫറൻസും കള്ളവും കെട്ടി ചമച്ചതുമാണ്.

ഇങ്ങനെയൊന്നും പറയാൻ പോന്ന ഒരാളേ ആയിരുന്നില്ല വാര്യംകുന്നൻ.
അയാളൊരു ഭീരുവും നെറികെട്ടവനുമായിരുന്നു.
ബ്രിട്ടീഷ് പട്ടാളം വന്നപ്പോൾ പൊരുതാൻ പോലും നിൽക്കാതെ കീഴടങ്ങുകയാണ് അയാളും കൂടെയുണ്ടായിരുന്ന 22 ലഹളക്കാരും ചെയ്തത്.
അതും ഹിച്ച്കോക്കിന്റെ പുസ്തകത്തിലെ 102ആം പേജിൽ തന്നെ പറയുന്നുണ്ട്.
അതോണ്ട്, ഒന്നുകിൽ ഇപ്പറഞ്ഞതിനു എന്തെങ്കിലുമൊരു റെഫറൻസ് കാണിക്കണം.
അല്ലെങ്കിൽ ഈ തള്ള് ഇന്നത്തോടെ അവസാനിപ്പിച്ചോണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button