Latest NewsIndiaNews

കേന്ദ്ര ഏജൻസികൾ വേണ്ട, നിങ്ങൾ രാഷ്ട്രീയമായി നേരിടൂ: ഇഡിയുടെ അന്വേഷണങ്ങളിൽ ഭയന്ന് മമതാ ബാനർജി

കൊല്‍ക്കത്ത: അനന്തരവന്‍ അഭിഷേക് ബാനര്‍ജിക്കും ഭാര്യ രുചിരയ്ക്കുമെതിരേയുള്ള എന്‍ഫോഴ്‌സ്‌മെന്റ് നടപടിയിൽ പ്രതികരിച്ച് മമത ബാനർജി. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള ഭീഷണിയൊക്കെ മനസ്സിലാകുമെന്ന് മമത പറഞ്ഞു. അത് മാറ്റിവെച്ച്‌ രാഷ്ട്രീയമായി നേരിടാന്‍ ബിജെപിയെ വെല്ലുവിളിക്കുകയാണ് മമത.

Also Read:സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്യുന്ന സ്ത്രീകളും പുരുഷന്മാരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കല്‍ക്കരി കേസുമായി ബന്ധപ്പെട്ട പണമിടപാടില്‍ അഭിഷേകിനും ഭാര്യക്കും ഹാജരാകാനാവശ്യപ്പെട്ട് ഇ.ഡി നോട്ടീസയച്ചിരുന്നു. ഇതോടെയാണ് മമതാ ബാനർജി അന്വേഷണങ്ങളെ ഭയക്കുന്നുണ്ടെന്ന് സൂചനകൾ വരാൻ തുടങ്ങിയത്. കല്‍ക്കരി പോലുള്ള വിഷയങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് കീഴിലാണ് വരുന്നത്. അതിന് തൃണമൂല്‍ കോണ്‍ഗ്രസിനെതിരേ അഴിമതി ആരോപണം ഉന്നയിച്ചിട്ടെന്താണ് കാര്യമെന്നും മമത പറഞ്ഞു.

‘നിങ്ങള്‍ എന്തിനാണ് ഇ.ഡി പോലുള്ള ഏജന്‍സികളെ ഞങ്ങള്‍ക്ക് എതിരായി തുറന്ന് വിടുന്നത്. നിങ്ങള്‍ ഒരു കേസിനെപ്പറ്റി പറഞ്ഞാല്‍ തിരിച്ച്‌ ഞങ്ങള്‍ക്ക് പറയാന്‍ ഒരുപാടുണ്ടാകും. ഗുജറാത്തിലൊക്കെ എന്താണ് സംഭവിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയുന്നതാണ്’, തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപക ദിനത്തില്‍ നടന്ന പരിപാടിയിലായിരുന്നു മമതാ ബാനർജിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button