മറ്റേത് ഭാഗവും ഷേവ് ചെയ്യുന്നത് പോലെയല്ല നമ്മളുടെ സ്വകാര്യ ഭാഗങ്ങള്‍ ഷേവ് ചെയ്യുന്നത്. ഈ ഭാഗങ്ങള്‍ ഷേവ് ചെയ്യുമ്പോള്‍ വളരെ ശ്രദ്ധിച്ചു വേണം ചെയ്യാൻ. കാരണം ചിലര്‍ക്ക് ഇത്തരം സ്ഥലങ്ങളില്‍ ഷേവ് ചെയ്യുമ്പോള്‍ ചൊറിച്ചിലും മറ്റ് ഇന്‍ഫക്ഷന്‍സും ഉണ്ടാവുന്നതാണ്. ഓരോരുത്തരുടെയും ചര്‍മ്മം അനുസരിച്ച് ഷേവിങ്ങ് രീതികളും മാറ്റേണ്ടതുണ്ട്. എന്നാൽ ഷേവ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
സ്വകാര്യ ഭാഗങ്ങളില്‍ ആവി പിടിക്കുക
നിങ്ങള്‍ നിങ്ങളുടെ സ്വകാര്യ ഭാഗം ഷേവ് ചെയ്യുന്നതിന് മുന്‍പ് 5 മിനിട്ട് ആവി പിടിക്കേണ്ടതാണ്. ഇങ്ങനെ ആവി പിടിക്കുമ്പോള്‍ അല്‍പം അസ്വസ്ഥത അനുഭവപ്പെടുമെങ്കിലും ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ സ്വകാര്യ ഭാഗങ്ങളിലെ രോമങ്ങളും ചുറ്റുമുളള ഭാഗത്തുളള ചര്‍മ്മവും മൃദുവാകാന്‍ ഇത് സഹായിക്കും.
നല്ല ഷേവിങ്ങ് സ്റ്റിക്ക് ഉപയോഗിക്കുക
നിങ്ങളുടെ ഷേവിങ്ങ് സ്റ്റിക്ക പുതിയതും ബ്ലേഡ മൂര്‍ച്ചയേറിയതാണെന്നും ഉറപ്പ് വറുത്തേണ്ടത് പ്രധാനമാണ്. ഒരേ ഷേവിങ്ങ് സ്റ്റിക്ക് തന്നെ വീണ്ടും വീണ്ടും ഉപയോഗിക്കുകയാണെങ്കില്‍ ഇത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. കാരണം രോമങ്ങള്‍ വൃത്തിയായി കളയാന്‍ ഇതിനെകൊണ്ട് സാധിച്ചെന്നുവരില്ല , ഇത് ചര്‍മ്മത്തില്‍ ഇന്‍ഫക്ഷന്‍സ് ഉണ്ടാക്കുന്നതാണ്.
ഷേവിങ്ങ് ക്രീം ഉപയോഗിക്കുക
ഷേവിംഗ് ക്രീം ഉപയോഗിക്കുന്ന കാര്യത്തിലും അല്‍പം ശ്രദ്ധ കൊടുക്കേണ്ടതാണ്. ഒരിക്കലും ഷേവിംഗ് ക്രീമിനു പകരം സോപ്പ് ഉപയോഗിക്കരുത്.
നീണ്ട രോമങ്ങള്‍ ട്രിം ചെയ്യുക
നിങ്ങളുടെ സ്വകാര്യ ഭാഗങ്ങളിലെ രോമങ്ങള്‍ ഷേവ് ചെയ്യാം എന്നാല്‍ മറ്റ് ഭാഗങ്ങള്‍ലുളളതോ, നിങ്ങളുടെ പൊതു ഭാഗങ്ങളിലുളള ഇത്തരം നീണ്ട രോമങ്ങള്‍ ട്രിം ചെയ്യുക. ശേഷം ആവിശ്യമെങ്കില്‍ ഷേവ് ചെയ്യുക.
Read Also : ‘ പ്രമേഹ രോഗികള്‍ ചോറ് കഴിക്കുമ്പോള്‍ ഈക്കാര്യങ്ങൾ ശ്രദ്ധിക്കണം
ചര്‍മ്മത്തിന് ഇറിറ്റേഷന്‍
നീണ്ട രോമങ്ങള്‍ ട്രിം ചെയ്യാതെ ഷേവ് ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ ഒരേ ഭാഗം ഒന്നില്‍ കടുതല്‍ തവണ ഷേവ ചെയ്യേണ്ടി വരുന്നതാണ് , ഇത് ചര്‍മ്മത്തിന് ഇറിറ്റേഷന്‍ ഉണ്ടാക്കുന്നതുമാണ്. നീണ്ട രോമങ്ങള്‍ ട്രിം ചെയ്യ്ത് ഷേവ് ചെയ്യുന്നതാണ് ഉത്തമം.
ബലമായി പ്രസ് ചെയ്യാന്‍ പാടില്ല
നിങ്ങളുടെ ഷേവിങ്ങ് സ്റ്റിക്ക് ചര്‍മ്മത്തില്‍ ബലമായി പ്രസ് ചെയ്യ്ത് ഷേവ് ചെയ്യാന്‍ പാടില്ല. രോമം കൂടുതലുളള ഭാഗം പതുക്കെ ഷേവ് ചെയ്യുകയാണെങ്കില്‍ ഒറ്റ തവണ ഷേവിങില്‍ തന്നെ വൃത്തിയാവുന്നതാണ്.
Post Your Comments