Latest NewsKeralaNews

ആത്മീയ ചികിത്സയുടെ മറവില്‍ യുവതിയെ പീഡിപ്പിക്കാൻ ശ്രമം : മലപ്പുറം സ്വദേശി അറസ്റ്റിൽ

മലപ്പുറം : ആത്മീയ ചികിത്സയുടെ മറവില്‍ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച മലപ്പുറം സ്വദേശി അറസ്റ്റിൽ . ചേളാരി വൈക്കത്ത് പാടത്ത് മുഹമ്മദ് റഫീഖ് എന്ന റഫീഖ് അഹ്സനിയെയാണ് (36) തേഞ്ഞിപ്പലം പോലീസ് അറസ്റ്റ്​ ചെയ്തത്. സ്വന്തം വീടിനോട് ചേർന്നാണ് റഫീഖിന് ചികിത്സാ കേന്ദ്രം ഉള്ളത്.

Read Also : പുതിയ കോവിഡ് കണക്കുകൾ പുറത്ത് വിട്ട് യു എ ഇ : 1570 പേർ രോഗമുക്തരായി 

ആഗസ്​റ്റ്​ 14നായിരുന്നു സംഭവം. ഇരുപത്തിയേഴുകാരിയായ കോഴിക്കോട് വെള്ളയില്‍ സ്വദേശിനിയാണ് മുഹമ്മദ് റഫീഖിനെതിരെ പരാതി നല്‍കിയത്. ഭർത്താവിനൊപ്പം എത്തിയ യുവതിയെ ചികിത്സ കേന്ദ്രത്തില്‍ വെച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. കോടതിയില്‍ ഹാജരാക്കിയ റഫീഖിനെ റിമാൻഡ്​ ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button