CricketLatest NewsNewsSports

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ്‌ പരമ്പര: ഒരാൾ പുറത്തിരുന്നേ മതിയാകൂവെന്ന് ജോണ്ടി റോഡ്സ്

മെൽബൺ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ഇതുവരെയുള്ള മത്സരങ്ങൾ ഓഫ് സ്പിന്നർ ആർ അശ്വിനെ ടീമിന് പുറത്തിരിക്കാനായിരുന്നു വിധി. അശ്വിനെ ടീമിൽ ഉൾപ്പെടുത്താത്തത് പരക്കെ വിമർശിക്കപ്പെടുകയും ചെയ്തു. ഇക്കാര്യത്തിൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഇതിഹാസം ജോണ്ടി റോഡ്സ് നയം വ്യക്തമാക്കുന്നു.

പരമ്പരയിൽ 1-0ത്തിന് മുന്നിൽനിൽക്കുന്നതിനാൽ തന്നെ അശ്വിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന് പറയുക പ്രയാസകരമാണ്. ഇതുവരെയുള്ള ടീം തെരഞ്ഞെടുപ്പിൽ വിരാട് കോഹ്‌ലിയെയും മാനേജ്മെന്റിനെയും എല്ലാവരും പിന്തുണച്ചിട്ടുണ്ട്. പതിനൊന്നു പേരെ മാത്രമേ ടീമിൽ ഉൾപ്പെടുത്താൻ സാധിക്കൂ. അതിനാൽ ഒരാൾ പുറത്തിരുന്നേ മതിയാകൂ- റോഡ്സ് പറഞ്ഞു.

Read Also:- അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം നേന്ത്രപ്പഴം

ടീം സംബന്ധിച്ച തീരുമാനം ക്യാപ്റ്റന്റേതാണ്. 20 വിക്കറ്റുകൾ വീഴ്ത്താൻ കഴിയുന്ന താരങ്ങൾ ഇവരാണെന്ന് വിശ്വസിക്കുന്നത് ക്യാപ്റ്റനാണ്. സീം ബൗളർമാരെ മാത്രം ഉൾപ്പെടുത്താനായിരിക്കും വിരാട് തീരുമാനിച്ചിരിക്കുക. അതുകൊണ്ടുതന്നെ അശ്വിന്റെ ടെസ്റ്റ് കരിയർ അവസാനിച്ചതായി കരുതുന്നില്ല. ടീമിന്റെ സന്തുലിതാവസ്ഥയ്ക്കാവും ക്യാപ്റ്റൻ പ്രാധാന്യം നൽകുന്നതെന്നും റോഡ്സ് പറഞ്ഞു.

shortlink

Post Your Comments


Back to top button