Latest NewsKeralaNattuvarthaYouthNewsMenWomenLife StyleFood & CookeryHealth & Fitness

പ്രമേഹത്തിനും അർബുദത്തിനും പരിഹാരമായി എള്ള് കഴിക്കാം

വളരെയേറെ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് എള്ള്. സാധാരണയായി ചില ഭക്ഷണ പദാര്‍ത്ഥങ്ങളിലും എണ്ണയായിട്ടുമാണ് എള്ള് ഉപയോഗിക്കാറുള്ളത്. എള്ള് കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഫാറ്റി ആസിഡുകളുടെയും ചില അമിനോ ആസിഡുകളുടെയും കലവറയാണ് എള്ള്.

Also Read:ആത്മീയ ചികിത്സയുടെ മറവില്‍ യുവതിയെ പീഡിപ്പിക്കാൻ ശ്രമം : മലപ്പുറം സ്വദേശി അറസ്റ്റിൽ

ഒരു ടേബിള്‍ സ്പൂണ്‍ എള്ളില്‍ 52 കലോറി മാത്രമാണുള്ളത്. കൂടാതെ കൊഴുപ്പ്, കാര്‍ബോ ഹൈഡ്രേറ്റ്, പ്രോട്ടീന്‍, കോപ്പര്‍,കാല്‍സ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ്. സിങ്ക്, തയാമിന്‍ ഇവയും അടങ്ങിയിരിക്കുന്നു. എള്ളെണ്ണ പ്രമേഹം തടയാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഗ്ലൂക്കോസ് നില മെച്ചപ്പെടുത്താനും സഹായിക്കുന്നു.

അര്‍ബുദത്തെ പ്രതിരോധിക്കുന്ന സംയുക്തങ്ങളായ ഫൈറ്റിക് ആസിഡ്, മഗ്നീഷ്യം, ഫൈറ്റോസ്റ്റെറോള്‍ ഇവ എള്ളിലുണ്ട്. സമ്മര്‍ദം അകറ്റാന്‍ സഹായിക്കുന്ന ധാതുക്കള്‍ ആയ മഗ്നീഷ്യം, കാല്‍സ്യം ഇവ എള്ളില്‍ അടങ്ങിയിട്ടുണ്ട്. തയാമിന്‍, പെറ്റോഫാന്‍ തുടങ്ങിയ ജീവകങ്ങള്‍ സെറോടോണിന്‍ എന്ന ഹോര്‍മോണിന്റെ ഉത്പ്പാദനം കൂട്ടുന്നു.

കറുത്ത എള്ളില്‍ ഇരുമ്പ് ധാരാളമുണ്ട്. വിളര്‍ച്ചയ്ക്കും ക്ഷീണത്തിനും എള്ള് ഗുണകരമാണ്. എള്ള് മുടിയുടെ വേരുകളെ ബലപ്പെടുത്തുന്നു. എള്ളിലടങ്ങിയ ഒമേഗ ഫാറ്റി ആസിഡുകള്‍ മുടി വളരാന്‍ സഹായിക്കുന്നു. മാത്രമല്ല, മുടി നരയ്ക്കുന്നതിനെയും തടയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button