IdukkiKeralaNattuvarthaNews

മതപരിവർത്തനം ചെയ്ത ദലിത് ക്രൈസ്​തവർക്ക് ആനുകൂല്യങ്ങൾക്കായി പ്രത്യേക സംവരണം സർക്കാർ പരിഗണനയിൽ: മന്ത്രി റോഷി അഗസ്​റ്റിൻ

ക്രൈസ്​തവമതത്തിലേക്ക് പരിവർത്തനം ചെയ്ത ദലിത് വിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യം ലഭിച്ചില്ല

തൊടുപുഴ: ദലിത് ക്രൈസ്​തവർക്ക് പ്രത്യേക സംവരണം സർക്കാർ പരിഗണനയിലാണെന്ന് മന്ത്രി റോഷി അഗസ്​റ്റിൻ. പട്ടികജാതിയിൽ നിന്ന്​ മതപരിവർത്തനം ചെയ്ത ദലിത് ക്രൈസ്​തവർക്ക് സർക്കാർ ആനുകൂല്യങ്ങൾക്കായി പ്രത്യേക സംവരണം നൽകുന്നതാണ് പരിഗണനയിലുള്ളതെന്ന്​ മന്ത്രി പറഞ്ഞു.

ചേരമ സാംബവ ഡെവലപ്​മെൻറ്​ സൊസൈറ്റിയുടെ നേതൃത്വത്തിൽ 158ാമത് അയ്യങ്കാളി ജന്മജയന്തി ആഘോഷം തൊടുപുഴയിൽ ഉദ്​ഘാടനം ചെയ്യവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് സവർണ മേധാവിത്വത്തിന്റെ ചൂഷണത്തിൽ മനംമടുത്ത് വലിയതോതിൽ ക്രൈസ്​തവമതത്തിലേക്ക് പരിവർത്തനം ചെയ്ത ദലിത് വിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യം ലഭിച്ചില്ലെന്നും ദലിത് ക്രൈസ്​തവരുടെ ഈ സ്ഥിതിക്ക് മാറ്റമുണ്ടാകണമെന്നും റോഷി അഗസ്​റ്റിൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button