COVID 19Latest NewsIndiaNewsInternational

കോവിഡ് ബാധിച്ചവർ ആരോഗ്യം വീണ്ടെടുക്കാൻ ഒരു വർഷത്തിലധികം സമയമെടുക്കുമെന്ന് പഠന റിപ്പോർട്ട്

ബെയ്ജിങ്: കോവിഡ് ബാധിച്ചവർ ആരോഗ്യം വീണ്ടെടുക്കാൻ ഒരു വർഷത്തിലധികം സമയമെടുക്കുമെന്ന് പഠന റിപ്പോർട്ട്. കോവിഡ് പിടിപ്പെട്ട സമയത്ത് ആരോഗ്യസ്ഥിതി വഷളായവർക്കാണ് കൊറോണാനന്തരവും കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. ക്ഷീണവും പേശികൾക്ക് ബലഹീനതയും അനുഭവിക്കുന്നവരാണ് ഏറെയും.

Read Also : ഒരു സ്ത്രീക്ക് ആയിരം പുരുഷന്മാരുടെ ശക്തിയുണ്ട് : വനിതാ ദിനത്തിൽ സ്പെഷ്യൽ വീഡിയോയുമായി ദുബായ് ഭരണാധികാരി 

വൈറസ് ബാധിച്ച നെഗറ്റീവായതിന് ശേഷവും വിവിധ തരം ആരോഗ്യപ്രശ്‌നങ്ങൾ മൂലം ഭൂരിഭാഗം ആളുകളും വൈദ്യസഹായം തേടിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. കോവിഡ് നെഗറ്റീവായാലും പൂർണാരോഗ്യം തിരികെ ലഭിക്കാൻ ഒരു വർഷത്തിലധികം സമയമെടുക്കുമെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു.

2020 ജനുവരി-മെയ് മാസങ്ങളിൽ കൊറോണമുക്തി നേടിയവരിലാണ് വുഹാനിലെ ഗവേഷണ വിഭാഗം പഠനം നടത്തിയത്. 1,276 കൊറോണ ബാധിതരിലാണ് പഠനം നടത്തിയത്. ഇവരിൽ മൂന്നിലൊന്ന് പേർക്കും രോഗം ബാധിച്ച് ഒരു വർഷത്തിന് ശേഷവും ശ്വാസതടസം സംബന്ധിച്ച ബുദ്ധിമുട്ടുകളും ശ്വാസകോശ തകരാറുകളും ഉണ്ടെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button